കരിമ്പം ഇ. ടി.സി പൂമംഗലം റോഡ് ജങ്ഷനിൽ വെച്ച് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 18 February 2023

കരിമ്പം ഇ. ടി.സി പൂമംഗലം റോഡ് ജങ്ഷനിൽ വെച്ച് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

 



 

തളിപ്പറമ്പ്: തളിപ്പറമ്പിൽ 2.064 ഗ്രാം മാരക മ യക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. തളിപ്പറമ്പ് ഞാറ്റുവയലിലെ ആയിഷ മൻസിലിൽ മുഹമ്മദ് റംഷീദ് (24)നെയാണ് തളിപ്പറമ്പ് എസ്.ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കരിമ്പം ഇ. ടി.സി പൂമംഗലം റോഡ് ജങ്ഷനിൽ വെച്ചാണ് മുഹമ്മദ് റംഷീദ് പിടിയിലായത്.


സ്കൂട്ടറിൽ ഇരിട്ടി ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് എം.ഡി.എം.എ കടത്തുന്നുണ്ടന്ന് കണ്ണൂർ റൂറൽ ജില്ല ആൻഡി നർക്കോട്ടിക്ക് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ യടിസ്ഥാനത്തിലാണ് സ്ക്വാഡ് കരിമ്പം ഇ. ടി.സി പൂമംഗലം റോഡ് ജങ്ഷനിൽ വെച്ച് പ്രതിയെ തടഞ്ഞുവെച്ചത്.


തുടർന്ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ എ സ്.ഐമാരായ ഗോവിന്ദൻ, മനോജ് എന്നിവർ ചേർന്ന് പ്രതിയുടെ ദേഹപരിശോധന നടത്തി എം.ഡി.എം.എ കണ്ടെടുത്തു. പ്രതി എം.ഡി.എം.എ ഉപയോഗിക്കുന്ന ആളും തളിപ്പറമ്പിൽ വിൽപന നടത്തുന്ന ആളുമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

Post Top Ad