വയനാട്: അമ്പുകുത്തിമലയിൽ തീപിടിത്തം. എടക്കൽ ഗുഹയുടെ പരിസരങ്ങളിലും ഗോവിന്ദമൂല ചിറയുടെ മുകൾവശത്തുമാണ് തീ പടർന്നത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു. മൂന്ന് മണിക്ക് കത്തിത്തുടങ്ങിയ തീ മൂന്നര മണിക്കൂറിലേറെ നേരത്തെ ശ്രമത്തിലൊടുവിലാണ് നിയന്ത്രണ വിധേയമായത്. ഹെക്ടർ കണക്കിന് സ്ഥങ്ങളിലെ മരങ്ങൾ കത്തിനശിച്ചു.കനത്ത ചൂടായതിനാലും അടിക്കാടുകൾ ഉണങ്ങിക്കിടക്കുന്നതിനാലും കാട്ടുതീ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ വനം വകുപ്പും പൊലീസും പരിശോധന തുടരുകയാണ്.
Monday, 27 February 2023
Home
Unlabelled
വയനാട് അമ്പുകുത്തിമലയിൽ തീപിടിത്തം
വയനാട് അമ്പുകുത്തിമലയിൽ തീപിടിത്തം

About Weonelive
We One Kerala