ഷാർജ: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. സംഭവത്തിൽ പാകിസ്താൻ സ്വദേശി പോലീസ് പിടിയിലായി.ഇന്നലെ രാത്രി 12:30 യോടെയാണ് ഷാർജ ബുതീനയിലാണ് സംഭവം. ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.ദിവസങ്ങൾക്ക് മുമ്പാണ് ഷാർജയിലുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.
Sunday 12 February 2023
Home
Unlabelled
ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്താൻ സ്വദേശി പിടിയിൽ
ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്താൻ സ്വദേശി പിടിയിൽ
About We One Kerala
We One Kerala