ശ്രീകണ്ഠപുരം :വിവിധ ജില്ലകളിൽ നിന്നെത്തിയ 12 കുട്ടികളാണ് സജീവ് ജോസഫ് എം എൽ എ നടത്തിയ ജനപ്രതിനിധി കോഴ്സായ' വാക് വിത്ത് എം എൽ എ' അഞ്ചു മാസം കൊണ്ട് പൂർത്തിയാക്കിയത് .മടമ്പം പി കെ എം കോളേജിൽ ശനിയാഴ്ച നടന്ന ബിരുദദാന ചടങ്ങ് വി ഡി സതീശൻ നിർവഹിച്ചു .റൂറൽ പോലീസ് മേധാവി എം ഹേമലത മുഖ്യാതിഥിയായി .
ഇരിക്കൂർ ,ശ്രീകണ്ഠപുരം,ആലക്കോടുമുള്ള എം ൽ എ യുടെ ഓഫിസുകളിലായിരുന്നു വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് .വിദ്യാർത്ഥിക്കൾക്ക് പാർലിമെന്ററി സംവിധാനത്തെ കുറിച്ചുള്ള അവബോധവും ,സർക്കാറിന്റെ വിവിധ ഫണ്ടുകൾ,പദ്ധതികൾ എന്നിവയെ കുറിച്ചറിയാനും,ജനങളുടെ പ്രശ്നങ്ങൾ അറിഞ്ഞ് പരിഹാരം കണ്ടെത്താനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.