അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു: മന്ത്രി പിഎ മുഹമ്മദ് റിയാസ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Sunday, 12 February 2023

അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു: മന്ത്രി പിഎ മുഹമ്മദ് റിയാസ്

 


അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു എന്ന് മന്ത്രി എപി മുഹമ്മദ് റിയാസ്. രാജ്യം ഒട്ടേറെ അംഗീകാരങ്ങൾ നൽകി കേരളത്തെ ആദരിച്ചതാണെന്നും പ്രസ്താവന അമിത് ഷാ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിവാദ പ്രസ്താവനയിലൂടെ കേരളത്തെയും കേരളത്തിലെ ജനങ്ങളെയും അമിത് ഷാ അപമാനിക്കുകയാണ് ചെയ്തത്. ഈ രാജ്യവും, രാജ്യത്തെ സർക്കാരും തന്നെ ഒട്ടേറെ അംഗീകാരങ്ങൾ കേരളത്തിന് നൽകി. ക്രമസമാധാന പരിപാലനത്തിൽ കേരളം നമ്പർ വൺ ആണ്. മതസൗഹാർദ്ദ അന്തരീക്ഷമെടുത്ത് പരിശോധിച്ചാൽ കേരളം ഒന്നാമതാണ്. ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിൽ ഒക്കെ കേരളം മുന്നോട്ട് പോവുകയാണ്. ഇതൊക്കെ കേരള സർക്കാരിന്റെ വ്യക്തിപരമായ നേട്ടങ്ങളല്ല. കേരളത്തിലെ സർക്കാരും കേരളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടികളും കേരളത്തിലെ ജനങ്ങളാകെയും ഒരുമിച്ച് നിന്നതിന്റെ നേട്ടമാണ്. കേരളത്തിലെ ജനങ്ങളുടെ നേട്ടമാണ്. കേരളത്തിലെ ജനങ്ങളുടെ പ്രത്യേകതയാണ്.നമ്മുടെ രാജ്യത്ത് മതസൗഹാർദ്ദത്തിന് മാതൃക കാണിക്കാവുന്ന സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള കേരളത്തെ അപമാനിക്കുക എന്ന് പറഞ്ഞാൽ കേരളത്തിലെ ജനങ്ങളെ അപമാനിക്കലാണെന്ന് മന്ത്രി പറഞ്ഞു.

Post Top Ad