സാമ്പത്തിക പ്രശ്‌നങ്ങളും സാധാരണക്കാരുടെ ദുരിതവും സർക്കാർ അവഗണിച്ചു; കെ.സി വേണുഗോപാൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 1 February 2023

സാമ്പത്തിക പ്രശ്‌നങ്ങളും സാധാരണക്കാരുടെ ദുരിതവും സർക്കാർ അവഗണിച്ചു; കെ.സി വേണുഗോപാൽ

 


കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ ഉൾപ്പെടെ രാജ്യത്തെ ഗുരുതരമായ സാമ്പത്തിക സാഹചര്യങ്ങളെ സർക്കാർ അഭിസംബോധന ചെയ്യുന്നില്ലെന്ന് വിമർശനം.

“രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയും സാധാരണക്കാരുടെ ദുരവസ്ഥയെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ സർക്കാർ അഭിസംബോധന ചെയ്യുന്നില്ല. രാജ്യത്ത് ജനങ്ങൾ ദുരിതത്തിലാണ്, വിലക്കയറ്റവും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങൾ ബജറ്റ് അഭിസംബോധന ചെയ്യുന്നുണ്ടോ എന്നതാണ് യഥാർത്ഥ പ്രശ്‌നം, ജനങ്ങൾക്ക് വരുമാനമില്ല”-എഎൻഐയോട് സംസാരിക്കവെ കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു

Post Top Ad