തെന്മല(കൊല്ലം): തമിഴ്നാട്ടിലെ തെങ്കാശി പാവൂർസത്രത്തിൽ മലയാളിയായ റെയിൽവേ ഗേറ്റ് കീപ്പർക്കുനേരേ ആക്രമണമുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലം സ്വദേശിയായ യുവതിക്കുനേരേ വ്യാഴാഴ്ച രാത്രി എട്ടിനാണ് ആക്രമണമുണ്ടായത്. യുവതി അംബാസമുദ്രത്തിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ മാതാപിതാക്കൾ കേരളത്തിൽനിന്നു തമിഴ്നാട്ടിലെത്തിയിട്ടുണ്ട്. ശനിയാഴ്ച പോലീസ് സംഘം യുവതിയെ സന്ദർശിച്ചിരുന്നു. പാവൂർസത്രം, കടയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ റെയിൽവേ പോലീസ് ആറുസംഘങ്ങളായി തിരിഞ്ഞ് പരിശോധിച്ചുവരികയാണ്.അക്രമിയെക്കുറിച്ചുള്ള ചില സൂചനകളും യുവതി പോലീസിനു കൈമാറിയിട്ടുണ്ട്. പ്രതി ഷർട്ട് ധരിച്ചിരുന്നില്ലെന്നും തമിഴ് സംസാരിച്ചിരുന്നതായും പറയുന്നു. പോലീസിനു ലഭിച്ച വിവരങ്ങൾവെച്ച് പ്രതി പെയിന്റിങ് തൊഴിലാളിയാകാൻ സാധ്യതയുണ്ട്. പാവൂർസത്രം പോലീസിനൊപ്പം റെയിൽവേ ഡിവൈ.എസ്.പി. പൊന്നുസ്വാമിയുടെ നേതൃത്വത്തിൽ 20 അംഗ റെയിൽവേ പോലീസും ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.മുറിയിൽ കയറിയ പ്രതി പെട്ടെന്ന് വാതിലടച്ചു കുറ്റിയിടുകയായിരുന്നു. വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ ആക്രമിച്ചു.
Sunday, 19 February 2023
Home
Unlabelled
വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് പറഞ്ഞ് ആക്രമിച്ചു, റിസീവർ തലയ്ക്കടിച്ചു; തിരച്ചിൽ ഊർജിതം
വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് പറഞ്ഞ് ആക്രമിച്ചു, റിസീവർ തലയ്ക്കടിച്ചു; തിരച്ചിൽ ഊർജിതം

About Weonelive
We One Kerala