കോട്ടയം കങ്ങഴ മഹാദേവ ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടയില്‍ കറുകച്ചാല്‍ പൊലീസ് ആകാരണമായി മര്‍ദിച്ചെന്ന് യുവാവിന്റെ പരാതി. വിലങ്ങുപാറ സ്വദേശി അജ്മല്‍ ലത്തീഫിനാണ് മര്‍ദനമേറ്റത്. ജില്ല പൊലീസ് മേധാവി ഉള്‍പ്പടെയുള്ളവര്‍ക്ക് അജ്മല്‍ പരാതി നല്‍കി. ഗാനമേളയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. കങ്ങഴ മഹാദേവ ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയായിലാണ് അജ്മല്‍ ലത്തീഫിന് മര്‍ദനമേറ്റത്. കുഞ്ഞിന് കളിപ്പാട്ടംവാങ്ങാനെത്തിയ തന്നെ പോലിസ് മര്‍ദിച്ചെന്നും കള്ളക്കേസ് എടുത്ത് എന്നും അജ്മല്‍ പറയുന്നു.അജ്മലിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റത്തിന്റെ പാടുകള്‍ കൃത്യമായി കാണാം. ഗുരുതരമായി പരിക്കേറ്റ അജ്മല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സാ തേടിയിരുന്നു. എന്നാല്‍ അജ്മല്‍ പോലീസുകാരെ മര്‍ദിച്ചെന്നാണ് കറുകച്ചാല്‍ പോലീസ് പറയുന്നത്. എസ്‌ഐ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കും കൂട്ട സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. വിഷയത്തില്‍ ശക്തമായ അന്വേഷണം വേണമെന്നാണ് അജ്മല്‍ ലത്തീഫിന്റെ ആവശ്യം.
Sunday, 26 February 2023
Home
Unlabelled
കുഞ്ഞിന് കളിപ്പാട്ടം വാങ്ങാന്‍ ഉത്സവത്തിനെത്തിയ തന്നെ അകാരണമായി മര്‍ദിച്ചു; പൊലീസിനെതിരെ പരാതിയുമായി യുവാവ്
കുഞ്ഞിന് കളിപ്പാട്ടം വാങ്ങാന്‍ ഉത്സവത്തിനെത്തിയ തന്നെ അകാരണമായി മര്‍ദിച്ചു; പൊലീസിനെതിരെ പരാതിയുമായി യുവാവ്

About Weonelive
We One Kerala