തിരുവനന്തപുരം: കോവിഡ് കാലത്തെ സേവനത്തിന് പ്രതിഫലം ലഭിക്കാതെ വലയുകയാണ് തിരുവനന്തപുരത്തെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍. ആരോഗ്യ വകുപ്പും നഗരസഭയും കൈമലര്‍ത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇവര്‍. രണ്ട് ലക്ഷത്തോളം രൂപയാണ് ഇവർക്ക് ലഭിക്കാനുള്ളത്.കോവിഡ് കാലത്ത് സര്‍ക്കാര്‍ ആംബുലന്‍സുകള്‍ പോരാതെ വന്നപ്പോള്‍ സ്വകാര്യ ആംബുലന്‍സുകളെയാണ് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയത്. ഇതില്‍ സന്നദ്ധ സംഘടനകളുടെയും സ്വകാര്യ വ്യക്തികളുടെയും ആംബുലന്‍സുകളുണ്ടായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ ഹെല്‍പ് ഡസ്ക് രൂപീകരിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തനം. 24 മണിക്കൂറും സേവനം നടത്തിയിരുന്ന ആംബുലൻസുകൾക്ക് പക്ഷേ നാളിതുവരെ ചെയ്ത ജോലിക്ക് കൂലി കിട്ടിയില്ല.
Sunday, 12 February 2023
Home
Unlabelled
കോവിഡ് കാലത്തെ സേവനത്തിന് പ്രതിഫലം ലഭിക്കാതെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍
കോവിഡ് കാലത്തെ സേവനത്തിന് പ്രതിഫലം ലഭിക്കാതെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍

About Weonelive
We One Kerala