മൂന്നാം നൂറുദിന പരിപാടി തുടങ്ങി; പൂർണമാകാതെ രണ്ടാം കർമപദ്ധതി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Sunday, 12 February 2023

മൂന്നാം നൂറുദിന പരിപാടി തുടങ്ങി; പൂർണമാകാതെ രണ്ടാം കർമപദ്ധതി




തിരുവനന്തപുരം• രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ നൂറുദിന കർമപരിപാടിക്കു തുടക്കമായതിനിടെ, രണ്ടാം കർമ പദ്ധതിയിൽ ഇനിയും നടപ്പാകാതെ പ്രഖ്യാപനങ്ങൾ. ഇതിൽ ഏറ്റവും പ്രധാനം കെ ഫോണിന്റെ പൂ‍ർത്തീകരണമാണ്. 140 മണ്ഡലങ്ങളിൽ 100 കുടുംബങ്ങൾക്കു വീതവും 30,000 സർക്കാർ ഓഫിസുകൾക്കും കെ ഫോൺ കണക്‌ഷൻ നൽകുമെന്നത് കഴിഞ്ഞ 100 ദിന കർമപരിപാടിയിൽ മുഖ്യമന്ത്രി എടുത്തുപറഞ്ഞ പ്രഖ്യാപനമായിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും, കെ ഫോൺ കണക്‌ഷൻ നൽകേണ്ട വീടുകളുടെ പട്ടിക പോലും അന്തിമമായിട്ടില്ല. 30,000 സർക്കാർ ഓഫിസുകളിൽ കണക്‌ഷൻ നൽകുമെന്നു പറഞ്ഞെങ്കിലും ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 26,500 ഓഫിസുകളിലാണു കണക്‌ഷനു വേണ്ട ഉപകരണങ്ങൾ സ്ഥാപിക്കാനായത്.തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണു കഴിഞ്ഞ കർമപരിപാടിയിൽ നടപ്പാകാതെ പോയ മറ്റൊന്ന്. വൈദ്യുതി വകുപ്പ് 5,87,000 തൊഴിൽദിനങ്ങളും ജലവിഭവ വകുപ്പ് 3,91,282 തൊഴിൽദിനങ്ങളും തദ്ദേശവകുപ്പ് 7,73,669 തൊഴിൽദിനങ്ങളും നിർമാണ പ്രവൃത്തിയിലൂടെ സൃഷ്ടിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.ഇതിനു പുറമേ, പ്രത്യക്ഷവും പരോക്ഷവുമായി 4,64,714 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിൽ കൃഷിവകുപ്പ് 1,12,000 പ്രത്യക്ഷ തൊഴിലവസരവും 56,500 പരോക്ഷ തൊഴിലവസരവും വനംവകുപ്പ് സാമൂഹിക വനവൽക്കരണ പദ്ധതിയിലൂടെ 93750 തൊഴിലവസരവും സൃഷ്ടിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൃത്യമായി ഇത്രയും തൊഴിലവസരം സൃഷ്ടിക്കപ്പെട്ടോ എന്നു പിന്നീട് സർക്കാർ വ്യക്തമാക്കിയിട്ടില്ല. 2022 ലെ സർക്കാരിന്റെ നേട്ടങ്ങൾ പരാമർശിച്ച് കഴിഞ്ഞമാസം ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ സംരംഭക വർഷം പദ്ധതി വഴി 267196 തൊഴിലവസരങ്ങളുണ്ടായതിനെക്കുറിച്ചു മാത്രമാണു പരാമർശിച്ചത്.ദേശീയപാതയിലും സംസ്ഥാന പാതയിലും സ്ഥാപിച്ച 700 എഐ ക്യാമറകൾ പൂർണമായും പ്രവർത്തന സജ്ജമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ക്യാമറകൾ സ്ഥാപിച്ചതല്ലാതെ ഇതുവരെയും പ്രവർത്തിപ്പിച്ചിട്ടില്ല. കൃഷി വ്യാപിപ്പിക്കാനായി പ്രഖ്യാപിച്ച ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി തുടങ്ങിവച്ചെങ്കിലും മുന്നോട്ടുപോകാത്ത സ്ഥിതിയാണ്.ലൈഫ് പദ്ധതി, പുനർഗേഹം പദ്ധതി, പട്ടയവിതരണം, നവകേരളം ഫെലോഷിപ്, ഗ്രാമീണ റോഡുകൾ തുടങ്ങിയവ സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടപ്പിൽ വരുത്താനായി. 100 ദിനത്തിനുള്ളിൽ എന്ന ലക്ഷ്യം വച്ചെങ്കിലും ചില പദ്ധതികൾ പിന്നെയും സമയമെടുത്താണു നടപ്പാക്കിയത്. 2022 ഫെബ്രുവരി 10 മുതൽ മേയ് 20 വരെയായിരുന്നു രണ്ടാം നൂറുദിന കർമപരിപാടി. ആദ്യ 100 ദിനപരിപാടി സർക്കാർ അധികാരമേറ്റതിനു പിന്നാലെ 2021 ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയായിരുന്നു.

Post Top Ad