കല്പറ്റ: ആദിവാസി വിദ്യാർഥികളുടെ പഠനനിലവാരത്തിൽ കേരളം കേന്ദ്രശരാശരിയെക്കാളും താഴെ. മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ വിദ്യാർഥികളുടെ പഠനമികവ് വിശകലനം ചെയ്തുള്ള ദേശീയ പഠനനിലവാര സർവേയിലാണ് (എൻ.എ.എസ്.) പിന്നാക്കാവസ്ഥ വ്യക്തമാകുന്നത്.ഭാഷ, കണക്ക്, സാമൂഹികശാസ്ത്രം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ നടന്ന പരിശോധനയിൽ ഒരു ക്ലാസിലും സംസ്ഥാനത്തിന് ദേശീയ ശരാശരിയെ മറികടക്കാനായില്ല. കോവിഡ് കാലത്തിനുശേഷം നടന്ന സർവേയിലാണ് ഗുരുതരപ്രതിസന്ധി വ്യക്തമാകുന്നത്. പക്ഷേ, മുൻ വർഷങ്ങളിലെ സർവേകളിലും ആദിവാസിമേഖലയിൽ ദേശീയ ശരാശരിക്കൊപ്പമെത്താൻ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല.ശരിയായ രീതിയിൽ എഴുതാനോ, വായിക്കാനോ, കണക്കുകൂട്ടാനോ പോലുമറിയാതെയാണ് ആദിവാസിക്കുട്ടികൾ പത്താംക്ലാസിലെത്തുന്നത് എന്ന ആരോപണങ്ങളെ ശരിവെക്കുകയാണ് റിപ്പോർട്ട്. എസ്.ടി. വിദ്യാർഥികൾക്കുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും പഠനനിലവാരം മോശമാണെന്നും അഭിലഷണീയമായ വിദ്യാഭ്യാസം വിദ്യാർഥികളിലേക്ക് ഒരുഘട്ടത്തിലും എത്തുന്നില്ലെന്നും വിദ്ഗധർ പറയുന്നു.
Sunday, 12 February 2023
Home
Unlabelled
എഴുതാനും വായിക്കാനും കണക്കുകൂട്ടാനും അറിയില്ല, ആദിവാസി വിദ്യാർഥികളുടെ പഠനനിലവാരത്തിൽ കേരളം താഴെ
എഴുതാനും വായിക്കാനും കണക്കുകൂട്ടാനും അറിയില്ല, ആദിവാസി വിദ്യാർഥികളുടെ പഠനനിലവാരത്തിൽ കേരളം താഴെ

About Weonelive
We One Kerala