മാന്‍ കാന്‍കോറിന് തുടര്‍ച്ചയായ മൂന്നാം തവണയും സിഐഐ ഭക്ഷ്യ സുരക്ഷാ അവാര്‍ഡ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 15 February 2023

മാന്‍ കാന്‍കോറിന് തുടര്‍ച്ചയായ മൂന്നാം തവണയും സിഐഐ ഭക്ഷ്യ സുരക്ഷാ അവാര്‍ഡ്


 


കൊച്ചി:  കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ (സിഐഐ) ഏര്‍പ്പെടുത്തിയ ഭക്ഷ്യസുരക്ഷാ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം തവണയും കൊച്ചി ആസ്ഥാനമായ ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ മാന്‍ കാന്‍കോര്‍ കരസ്ഥമാക്കി. വന്‍കിട ഭക്ഷ്യോത്പാദക വിഭാഗത്തില്‍ ഭക്ഷ്യസുരക്ഷയില്‍ കര്‍ശനമായ പ്രതിബദ്ധതയ്ക്കാണ് ബഹുമതി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ ജി. കമലവര്‍ധന റാവുവില്‍ നിന്ന് മാന്‍ കാന്‍കോര്‍ പ്രൊഡക്ഷന്‍ വിഭാഗം അസോസിയേറ്റ് ഹെഡ് ജയമോഹനന്‍ സി അവാര്‍ഡ് ഏറ്റുവാങ്ങി.

ഭക്ഷ്യസുരക്ഷാ രംഗത്ത് ഏറെ പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ് വെര്‍ച്വലായി നടന്ന അവാര്‍ഡിനായുള്ള മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തത്. തുടര്‍ച്ചയായ മൂന്നാം തവണയും സിഐഐയുടെ ഭക്ഷ്യസുരക്ഷാ അവാര്‍ഡ് നേടാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് മാന്‍ കാന്‍കോര്‍ സിഇഒയും ഡയറക്ടറുമായ ഡോ. ജീമോന്‍ കോര പറഞ്ഞു. ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഉത്പന്നങ്ങളില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Post Top Ad