ഇടുക്കി: ചൂട് കനത്തതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗവും കൂടുന്നു. വരും ദിവസങ്ങളിൽ വൈദ്യുതി ഉപഭോഗം വർധിക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. വൈദ്യുതി ഉൽപ്പാദനംചൂടിൽ നിന്ന് രക്ഷപ്പെടാൻ ഫാനും എസിയും തുടർച്ചയായി ഉപയോഗിക്കുമ്പോൾ വൈദ്യുതി ചിലവും കുത്തനെ ഉയരുകയാണ്. ശനിയാഴ്ചയിലെ കണക്ക് പ്രകാരം സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉപഭോഗം 80.78 ദശ ലക്ഷം യൂണിറ്റാണ്. അസഹനീയമായ ചൂടിനെപ്രതിരോധിക്കാൻ മറ്റ് മാർഗങ്ങളില്ലെന്ന് നാട്ടുകാരും പറയുന്നു. സംസ്ഥാനത്തെ ഡാമുകളിൽ 2432 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ജലമാണുള്ളത്. ആകെ സംഭരണ ശേഷിയുടെ 59 ശതമാനമാണിത്. വർധിച്ചതോടെ ഡാമുകളിലെ ജലനിരപ്പും കുറഞ്ഞു.വൈദ്യുതി ഉൽപ്പാദനം കൂടിയതും അവശ്യത്തിന് മഴ ലഭിക്കാത്തതുമാണ് ഡാമുകളിലെ ജലനിരപ്പ് കുറയാൻ കാരണം. ഇടുക്കിയിൽ 12.43 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിച്ചത്. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 21.66 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചു. മെയ് 31 വരെ ഇതേ രീതിയിൽ തുടരാനാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്കൂട്ടൽ.
Saturday, 18 February 2023
Home
Unlabelled
ചൂട് കനത്തു; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർധിക്കുമെന്ന് കെ.എസ്.ഇ.ബി
ചൂട് കനത്തു; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർധിക്കുമെന്ന് കെ.എസ്.ഇ.ബി

About Weonelive
We One Kerala