സുള്ള്യ: കേരള-കർണാടക അതിർത്തിയിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. പേരടുക്ക സ്വദേശികളായ പാൽ സൊസൈറ്റി ജീവനക്കാരാണ് മരിച്ച രണ്ടുപേരും. രഞ്ജിത, രമേശ് റായി എന്നിവരാണ് മരിച്ചത്.സുള്ള്യയ്ക്ക് സമീപം കുറ്റുപാടിയിൽ തിങ്കളാഴ്ച പുലർച്ചെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.ആദ്യം കാട്ടാന രഞ്ജിതയെ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട രമേശ് റായി രഞ്ജിതയെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് രമേശ് റായിയെയും കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ചവിട്ടേറ്റ ഇരുവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
Monday, 20 February 2023
Home
Unlabelled
കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചു; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ആക്രമണത്തിൽ യുവാവിനും ദാരുണാന്ത്യം
കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചു; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ആക്രമണത്തിൽ യുവാവിനും ദാരുണാന്ത്യം

About Weonelive
We One Kerala