അഡ്വ.സണ്ണി ജോസഫ് എം എൽ എ പത്ര മാധ്യമങ്ങളെ കാണുന്നു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 23 February 2023

അഡ്വ.സണ്ണി ജോസഫ് എം എൽ എ പത്ര മാധ്യമങ്ങളെ കാണുന്നു.

 


കണ്ണൂർ:വിലക്കയറ്റം, തൊഴിലില്ലായ്മ, വിഭാഗീയത തുടങ്ങിയ ജനങ്ങളുടെ പ്രശ്നങ്ങളിൽ  കേന്ദ്രസർക്കാരിന്റെ തെറ്റായ  നയങ്ങൾക്കെതിരെ കോൺഗ്രസ് പാർട്ടി അതിശക്തമായ നിലപാടുകൾ സ്വീകരിക്കുന്നു. ഇതോടൊപ്പം തന്നെ ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ നരേന്ദ്രമോദി ഗവൺമെന്റ്, അദാനി എന്ന ശതകോടീശ്വരനോടൊപ്പം ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികളെ തുറന്നു  കാട്ടാനും കോൺഗ്രസ് നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ട്. ഇതിന്റെ ഭാഗമായി കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുന ഗാർഗെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലെ വസ്തുതകളും, ബഹുമാന്യനായ രാഹുൽ ഗാന്ധി പാർലമെന്റിൽ ചോദിച്ച ചോദ്യങ്ങളും പാർലമെന്റ് രേഖകളിൽ നിന്ന് കേന്ദ്ര ഗവൺമെന്റ് ഭരണദുസ്വാധിനത്താൽ നീക്കം ചെയ്തിരിക്കുകയാണ്. പാർലമെന്റ് രേഖകളിൽ നിന്ന് നീക്കം ചെയ്ത ഇത്തരം കാര്യങ്ങൾ, ജനമനസ്സുകളിൽ നിന്ന് നീക്കംചെയ്യാൻ ഒരു കാരണവശാലും ബിജെപിക്ക് സാധിക്കുന്നതല്ല. എന്താണ് പാർലമെന്റിലും, ഭരണത്തിലും നടക്കുന്നത് എന്ന കാര്യം ജനങ്ങൾക്ക് നന്നായിട്ടറിയാം.    നരേന്ദ്രമോദി അധികാരത്തിൽ വരുന്ന സമയത്ത് ലോക കോടീശ്വരന്മാരുടെ പട്ടികയിൽ അറന്നൂറ്റി ഒൻപതാം സ്ഥാനത്ത് ഉണ്ടായിരുന്ന അദാനി എന്ന വ്യവസായി ഇന്ന്  എങ്ങനെ ലോകത്തെ രണ്ടാമത്തെ പണക്കാരനായി,?   അദാനി കമ്പനികളുടെ ഷെയർ വാല്യൂ ഊതി പെരുപ്പിച്ചും, തെറ്റായിട്ടും ആണ്   അവതരിപ്പിച്ചത് എന്ന് ലോകത്ത് ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. അതിനെ തുടർന്ന് ഷെയറിൽ ഉണ്ടായിരിക്കുന്ന വലിയ ഇടിവ്   ഇന്ത്യയിലെ ജനങ്ങളെയും , പൊതുമേഖല സ്ഥാപനങ്ങളെയും ചെറുകിട നിക്ഷേപകരെയും  സാരമായി ബാധിക്കുന്ന തരത്തിൽ വളർന്നുവന്നിരിക്കുകയാണ്.  ഈ കാര്യം അന്വേഷിക്കാൻ  ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ വെക്കാന്‍   ബിജെപി എന്തുകൊണ്ട്  തയ്യാറാകുന്നില്ല .   ചൈനയിൽ 2016 ൽ നടന്ന ജി 20 സമ്മേളനത്തിൽ  സാമ്പത്തിക കുറ്റവാളികളെ ഒഴിവാക്കണം, കള്ളപ്പണക്കാരെ ഒഴിവാക്കണം, അവരുടെ അന്തർദേശീയ ബന്ധങ്ങൾ തകർക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോടി വാചാലമായി പ്രസംഗിച്ചു. എന്നാൽ അത്തരം നടപടികളൊന്നും തന്നെ സ്വീകരിക്കുന്നില്ല.  
 പുതിയ  വെളിപ്പെടുത്തലുകളുടെ ഭാഗമായി അദാനി ഗ്രൂപ്പ് കമ്പനികളുടെ ഷെയർ വാല്യൂ  2023 ജനുവരി 24 ൽ ഉണ്ടായിരുന്നതിനേക്കാൾ  2023  ഫെബ്രുവരി 15 ആകുമ്പോഴേക്കും പത്തു ലക്ഷത്തി അമ്പതിനായിരം കോടി രൂപയുടെ  ഇടിവ് സംഭവിച്ചിരിക്കുന്നു. 2021 ൽ ധനവകുപ്പ് ഇന്ത്യൻ പാർലമെന്റിൽ   അദാനി ഗ്രൂപ്പിന് എതിരായിട്ട് സെബി (SEBI) റെഗുലേഷൻസ് ലംഘിക്കുന്നതീന് എതിരെ  അന്വേഷണം നടക്കുന്നുണ്ട് എന്ന്  വ്യക്തമാക്കിയിട്ടുണ്ട്.  എന്നാൽ ഒരു നടപടിയും പിന്നീട് ഉണ്ടായിട്ടില്ല. എൽഐസിക്കു ആദാനി കമ്പനിയില്‍  2022  ഡിസംബർ 30ന്   83,000 കോടി രൂപയുടെ വാല്യൂ ഉള്ള നിക്ഷേപങ്ങൾ ആണ് ഉണ്ടായിരുന്നതെങ്കില്‍,   2023 ഫെബ്രുവരി 15 ആകുമ്പോഴേക്കും 39000 കോടി രൂപയായി അതിന്റെ ഷെയർ വാല്യൂ കുറഞ്ഞിരിക്കുന്നു. ഇതുവഴി എൽഐസിക്കും 30 കോടി വരുന്ന അതിന്റെ  പോളിസി ഉടമകൾക്കും  44000 കോടിയുടെ നഷ്ടം ആണ്  വന്നിട്ടുള്ളത് . ഈ നടപടികളെല്ലാം നിലനിൽക്കെ തന്നെയാണ്  നരേന്ദ്രമോഡി ഗവൺമെന്റ് എൽഐസിയോട് 300 കോടി രൂപ കൂടി അദാനി എന്റർപ്രൈസസിൽ നിക്ഷേപിക്കുന്നതീന്  2023 ജനുവരി 30ന് നിർദ്ദേശം നൽകിയത്.                                                                                    
          ഇന്ത്യയിലെ പൊതുമേഖലയിലുള്ള വിമാനത്താവളങ്ങളും തുറമുഖങ്ങളും അദാനിയെ ഏൽപ്പിക്കുക വഴി കേന്ദ്ര ഗവൺമെന്‍റ്  ഗുരുതരമായ വീഴ്ചകളാണ്  നടത്തിയിട്ടുള്ളത്.   നമ്മുടെ രാജ്യത്തെ അഹമ്മദാബാദ്, ലക്നൗ,മംഗലാപുരം ജയ്പൂർ, ഗുവാഹട്ടി, തിരുവനന്തപുരം തുടങ്ങിയ വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് ഇത്തരത്തിൽ ലഭിക്കുകയുണ്ടായി. അവർക്ക് വിമാനത്താവളങ്ങളുടെ നടത്തിപ്പിൽ പരിചയമോ  പ്രത്യേക പരിഗണന കൊടുക്കേണ്ട മറ്റു കാര്യങ്ങളോ ഉണ്ടായിരുന്നില്ല. അതുപോലെ 13 ഓളം തുറമുഖങ്ങൾ ആണ് അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നതിന് അനുമതി നല്കിയിട്ടുള്ളത്.  രാജ്യത്തുള്ള തുറമുഖങ്ങളിൽ 30 ശതമാനത്തിൽ അധികവും ഇത്തരത്തിൽ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. അദാനി വിദേശരാജ്യങ്ങളിൽ നരേന്ദ്രമോഡിയെ അനുഗമിക്കുകയും, രാജ്യരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നത് ഉൾപ്പെടെയുള്ള കരാറുകളിൽ അദ്ദേഹത്തിന് പങ്കാളിത്തം ലഭ്യമാക്കുകയും ചെയ്തിരിക്കുന്നു.


           ബംഗ്ലാദേശിന്  NTPC വഴി  വൈദ്യുതി നൽകുന്നതിന് യു‌പി‌എ  ഗവൺമെന്റ്   ഒരു പദ്ധതി തയ്യാറാക്കിയിരുന്നു   നരേന്ദ്രമോദിയുടെ 2015 ലെ ധാക്ക സന്ദർശനത്തെ തുടർന്ന് ആ പദ്ധതിയുടെ ചുമതല അദാനി ഗ്രൂപ്പിന് നൽകുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു. ശ്രീലങ്കയിൽ വൈദ്യുതി ബോർഡിന്റെ ഒരു കരാർ അദാനിക്ക് ലഭിച്ചത് സംബന്ധിച്ച് അവിടത്തെ പാർലമെന്റ് സമിതിയുടെ മുൻപാകെ ചോദ്യം ഉയരുകയും ശ്രീലങ്കയുടെ വൈദ്യുതീ ബോർഡിന്റെ ചെയർമാൻ അത് ഇന്ത്യൻ പ്രധാനമന്ത്രി ശുപാർശ ചെയ്തതിനെ തുടർന്നാണ്  അദാനിക്ക് കൊടുക്കുവാൻ ഇടയായത് എന്ന് അവിടത്തെ പാർലമെന്ററി കമ്മിറ്റിയുടെ മുമ്പാകെ പറയുകയും ഉണ്ടായി. ഇതിനെ സംബന്ധിച്ച് എല്ലാം അന്വേഷണം നടത്താനും, നടപടി സ്വീകരിക്കാനും തയ്യാറാക്കുന്നതിനു പകരം കേന്ദ്രസർക്കാറിന്റെ മൗന നയം ഉപേക്ഷിക്കണം പാർലമെന്റിൽ പ്രതിപക്ഷത്തു നിന്നു ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയണം രേഖകളിൽ നിന്ന് ഇത്തരം കാര്യങ്ങൾ   മാറ്റിയതുകൊണ്ട്  മാത്രം ജനഹൃദയങ്ങളിൽ നിന്ന് ഇത്തരം കാര്യങ്ങൾ മാറ്റാൻ കഴിയുകയില്ല.

Post Top Ad