പേരാവൂര്‍: ഉത്തര്‍പ്രദേശിലെ വാരണാസില് നടന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസില്‍ മുപ്പത് വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടി പൂളക്കുറ്റി സെമിനാരിവില്ലയിലെ പി. അനൂപ്. പോലീസ് ഉദ്യോഗസ്ഥനായ അനൂപ് സെമിനാരിവില്ലയിലെ പരേതനായ ബാലകൃഷ്ണന്റെയും സുമതിയുടെയും മകനാണ്.