കേരളത്തിലെ മികച്ച കോർപ്പറേഷനുള്ള പുരസ്കാരം മന്ത്രി എം.ബി.രാജേഷിൽ നിന്നും ഏറ്റുവാങ്ങി; അഭിമാനമെന്ന് ആര്യ രാജേന്ദ്രൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Monday, 20 February 2023

കേരളത്തിലെ മികച്ച കോർപ്പറേഷനുള്ള പുരസ്കാരം മന്ത്രി എം.ബി.രാജേഷിൽ നിന്നും ഏറ്റുവാങ്ങി; അഭിമാനമെന്ന് ആര്യ രാജേന്ദ്രൻ

 


കേരളത്തിലെ മികച്ച കോർപ്പറേഷനുള്ള സ്വരാജ് ട്രോഫി പുരസ്കാരം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിൽ നിന്നും ഏറ്റുവാങ്ങി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. അഭിമാനപൂർവം തിരുവനന്തപുരം നഗരസഭ, മുന്നേറുകയാണ് നമ്മൾ, നമ്മൾ തന്നെ ഒന്നാമതെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു. മേയർക്ക് ആശംസയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തത്തി. അഭിമാനകരമായ നേട്ടമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പ്രകടനത്തിന് ഏർപ്പെടുത്തുന്ന സ്വരാജ് ട്രോഫി പുരസ്കാരം ഇത്തവണ തിരുവനന്തപുരം ന​ഗരസഭക്കാണ് ലഭിച്ചത്. 2021-22 വർഷത്തെ പുരസ്കാരമാണ് ഇത്തവണ പ്രഖ്യാപിച്ചത്. ആദ്യമായാണ് തിരുവനന്തപുരം നഗരസഭയ്ക്ക് പുരസ്കാരം ലഭിച്ചത്.വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ മികവ് മുൻ നിർത്തിയാണ് സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്കാരം ലഭിച്ചത്. പുരസ്കാരം നഗരവാസികളായ ജനങ്ങൾക്ക് സമർപ്പിക്കുകയാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. തുടർന്നുള്ള വികസന, ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ നടപ്പാക്കാൻ പുരസ്കാര നേട്ടം പ്രചോദനമാകുമെന്ന് ആര്യ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ആര്യ രാജേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

അഭിമാനപൂർവ്വം തിരുവനന്തപുരം നഗരസഭ
കേരളത്തിലെ മികച്ച കോർപ്പറേഷനുള്ള സ്വരാജ് ട്രോഫി പുരസ്കാരം ബഹു തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.ബി.രാജേഷിൽ നിന്നും ഏറ്റുവാങ്ങി  . മുന്നേറുകയാണ് നമ്മൾ നമ്മൾ തന്നെ ഒന്നാമത്


Post Top Ad