കോഴിക്കോട് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി സുഹൃത്തുക്കളാൽ കൂട്ടബലാത്സംഗത്തിനിരയായി. സ്കൂളിൽ സഹപാഠികളായിരുന്ന രണ്ടു ആൺ കുട്ടികൾ ഹോസ്റ്റലിൽ വിളിച്ചു വരുത്തി എറണാകുളം സ്വദേശിയായ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്.നേരത്തെ, സ്കൂളിൽ സഹപാഠികളായിരുന്ന ആൺകുട്ടികൾ വീണ്ടും കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ആൺകുട്ടികൾ താമസിച്ചിരുന്ന ഹോസ്റ്റലിലേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. കേസിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Monday, 20 February 2023
Home
Unlabelled
കോഴിക്കോട് നഴ്സിങ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി; സുഹൃത്തുക്കൾ അറസ്റ്റിൽ
കോഴിക്കോട് നഴ്സിങ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി; സുഹൃത്തുക്കൾ അറസ്റ്റിൽ

About Weonelive
We One Kerala