സ്ത്രീധന പീഡനത്തിനിരയായ യുവതിയും മകളും നാലുദിവസമായി കഴിയുന്നത് ഭർത്താവിന്റെ വീട്ടുമുറ്റത്ത് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 13 February 2023

സ്ത്രീധന പീഡനത്തിനിരയായ യുവതിയും മകളും നാലുദിവസമായി കഴിയുന്നത് ഭർത്താവിന്റെ വീട്ടുമുറ്റത്ത്



പാലക്കാട്: സ്ത്രീധന പീഡനത്തിനിരയായ യുവതിയും മകളും നാലുദിവസമായി കഴിയുന്നത് ഭർത്താവിന്റെ വീട്ടുമുറ്റത്ത്. കോടതിയുടെ ഗാർഹിക സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും പാലക്കാട് പെരിങ്ങോട്ടുകര സ്വദേശിനി ഷെറീനയും മകളും നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലംകോട് പൊലീസ് ഭർത്താവ് അമാനുള്ളക്കെതിരെ കേസെടുത്തു.2008 ഓഗസ്റ്റിൽ വിവാഹിതയായ ഷെറീനക്ക് ഭർതൃവീട്ടിൽ നിന്നും ഏൽക്കേണ്ടി വന്നത് കൊടിയ സ്ത്രീധന പീഡനമാണ്. പീഡനം അറുതിയില്ലാതെ തുടർന്നതിനാൽ ഷെറീന തൃശ്ശൂരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. സ്ത്രീധന പീഡനത്തിന് പരിഹാരം കാണണമെന്നും സ്ത്രീധനമായി നൽകിയ 51 പവനും ഒരുലക്ഷം രൂപയും തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂർ അയ്യന്തോൾ കുടുംബകോടതിയിൽ കേസും നൽകി. കേസ് ആറു വർഷമായി തുടരുന്നുണ്ടെങ്കിലും ഭർത്താവ് അമാനുള്ള കോടതിയിൽ ഹാജറായിട്ടില്ല. ഇതു കാരണം പരിഹാരം വൈകുന്നതിനാൽ ഷെറീന ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. എന്നാൽ ഭർത്താവിന്റെ ബന്ധുക്കൾ മർദിച്ചു പുറത്താക്കിയതായി ഷെറീന പറയുന്നു.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷെറീനയെയും മകളെയും മുറ്റത്താക്കി വീടിന്റെ വാതിലും ഗേറ്റും അടച്ചുപൂട്ടി ഭർതൃവീട്ടുകാർ പോയത്. നാലുദിവസമായി വീടിന്റെ മുറ്റത്താണ് ഇവർ കഴിയുന്നത്. ശിശുക്ഷേമ സമിതി പ്രവർത്തകർ ഇടപെട്ട് കുട്ടിയേയും മാതാവിനെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ശ്രമം നടത്തിയെങ്കിലും പുറത്തിറങ്ങാൻ ഷെറീന തയ്യാറാകുന്നില്ലെന്ന് കൊല്ലംകോട് പോലീസ് പറഞ്ഞു. നീതി ലഭിക്കുന്നതുവരെ പൂട്ടിയിട്ട വീടിന് പുറത്തു കഴിയാനാണ് ഷെറീനയുടെ തീരുമാനം.

Post Top Ad