ഇല്ലാത്ത പുക ചില മാധ്യമങ്ങൾ ഉണ്ടാക്കുന്നു; മാലിന്യമല രൂപപ്പെട്ടത് 10, 12 വർഷം കൊണ്ട്: എംബി രാജേഷ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Monday, 13 March 2023

ഇല്ലാത്ത പുക ചില മാധ്യമങ്ങൾ ഉണ്ടാക്കുന്നു; മാലിന്യമല രൂപപ്പെട്ടത് 10, 12 വർഷം കൊണ്ട്: എംബി രാജേഷ്


 ബ്രഹ്‌മപുരം മാലിന്യ പ്ലാൻ്റിലെ പുകയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ പഴിചാരി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. തീപിടുത്തത്തെ വളരെ ഗൗരവമായാണ് സർക്കാർ കണ്ടിട്ടുള്ളത്. ഇല്ലാത്ത പുക ചില മാധ്യമങ്ങൾ ഉണ്ടാക്കുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ബ്രഹ്‌മപുരത്തെ പുക അണയ്ക്കാനുള്ള ശ്രമങ്ങൾ അതിൻ്റെ അവസാന ഘട്ടത്തിലാണെന്ന് എറണാകുളം കളക്ടർ അറിയിച്ചിരുന്നു. തീപിടുത്തമുണ്ടായ ദിവസം 125 അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് ഇരുപത്തിനാല് മണിക്കൂർ പ്രവർത്തിച്ച് തീ വളരുന്നത് നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുണ്ട്. മൂന്നാം തീയതി കൺട്രോൾ റൂം സജ്ജീകരിച്ചു. നാലാം തീയതി നാവികസേനയെ തീ കെടുത്താനുള്ള പ്രവർത്തനങ്ങൾക്കായി വിന്യസിച്ചു. തീ വലിയ തോതിൽ നിയന്ത്രിക്കാൻ കഴിഞ്ഞു. പക്ഷേ പുകയ്ക്ക് ശമനം ഉണ്ടായില്ല. അഞ്ചാം തീയതി ബഹുമാന്യനായ വ്യവസായ മന്ത്രി, ആരോഗ്യമന്ത്രി എന്നിവർ നേരിട്ടും ഞാൻ ഓൺലൈനിലും പങ്കെടുത്ത് എറണാകുളത്ത് ഉന്നതതല യോഗം ചേർന്നു. ഗുണനിലവാരം നിരന്തരമായി മോണിറ്റർ ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. എട്ടാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉന്നതതല യോഗം തിരുവനന്തപുരത്ത് വിളിച്ചു ചേർത്തു. ഫയർഫോഴ്സ്, നേവി, എയർഫോഴ്സ് എന്നിവയുടെ ശ്രമം ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. മറ്റ് ആവശ്യമായിട്ടുള്ള തീരുമാനങ്ങളെല്ലാം ആ യോഗത്തിൽ എടുത്തു. പത്താം തീയതി ഞങ്ങള് രണ്ടു മന്ത്രിമാരും അവിടെ സന്ദർശിച്ചു. ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി കളക്ടറേറ്റിൽ വിശദമായി ചർച്ച നടത്തി. അതിനുശേഷം അവിടുത്തെ ഫ്ലാറ്റ് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി. അതും കഴിഞ്ഞ് ഡോക്ടർമാരുമായി ആരോഗ്യ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ച നടത്തി. അതിൽ ആരോഗ്യമന്ത്രി ഓൺലൈനായിട്ട് പങ്കെടുത്തിരുന്നു. പതിനൊന്നാം തീയതി ആകുമ്പോഴേക്കും ഏറെക്കുറെ തൊണ്ണൂറ് ശതമാനം തീ നിയന്ത്രിക്കാൻ കഴിഞ്ഞു.

ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ ഏറ്റവും ശരിയായ നടപടികളായിരുന്നുവെന്നും ശാസ്ത്രീയമായ നടപടിയാണ് എന്നും വിദഗ്ധന്മാർ ആരും അംഗീകരിച്ചിട്ടുള്ളതാണ്. ഇപ്പൊ വിദഗ്ധസമിതി അതിനെ സംബന്ധിച്ച് പറഞ്ഞത് ഇതാണ് സ്വീകരിക്കാവുന്ന നടപടി ശരിയായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഏതു വിദഗ്ധന്മാരും ആയിട്ടാണ് കൂടിയാലോചന നടത്തേണ്ടത് എന്ന് ഞങ്ങള് പ്രതിപക്ഷത്തോട് ചോദിച്ചിരുന്നു, അന്നത്തെ യോഗത്തിൽ. കൂടുതൽ വിദഗ്ധ അഭിപ്രായം തേടേണ്ടതുണ്ടെങ്കിൽ നിങ്ങൾ നിർദ്ദേശിച്ചാൽ ആവാം എന്ന് പറഞ്ഞിരുന്നു. സാർ ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെൻറിൻറെ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലിയുമായി ജില്ലാ കളക്ടർ, ദുരന്തനിവാരണ സമിതിയുടെ മെമ്പർ സെക്രട്ടറി, അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി തുടങ്ങിയ സംഘം ഓൺലൈൻ മീറ്റിങ്ങ് നടത്തി സാർഇത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒരു ഏറ്റുമുട്ടലിൻറെ പരസ്പരം കുറ്റപ്പെടുത്തലിൻറെയും ചെളിവാരി എറിയലിൻ്റെയും കാര്യമാക്കിയി മാറ്റണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കാരണം നമ്മൾ യോജിച്ച് നിന്ന് നേരിടേണ്ട ഒരു പ്രശ്നമാണ്. ബ്രഹ്മപുരം നൽകുന്ന ഏറ്റവും വലിയ പാഠം എന്താണ്? കേരളത്തിലെ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായിട്ടുള്ള പരിഹാരം ഉണ്ടാക്കുക എന്നതാണ്. ആ മാലിന്യ സംസ്കരണത്തിൽ പ്രാഥമികമായ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. തദ്ദേശ സ്ഥാപനങ്ങളിൽ ഞങ്ങളും നിങ്ങളും ഭരണത്തിലുണ്ട്. അതുകൊണ്ട് നമ്മൾ ഒരുമിച്ച് വേണം ഈ പ്രശ്നത്തെ നേരിടാൻ.

ടിജെ വിനോദ് ഡെപ്യൂട്ടി മേയറായിട്ട് അവിടെ പ്രവർത്തിച്ചിട്ടുള്ള ആളാണ്. അദ്ദേഹത്തിൻ്റെ കാലത്തും അവിടുത്തെ തീപിടുത്തം ഉണ്ടായിട്ടുണ്ട്. തീപിടുത്തത്തെ കുറിച്ചും മാലിന്യ മല രൂപപ്പെട്ടതിനെക്കുറിച്ചുമൊക്കെ ഇവിടിരിക്കുന്ന മറ്റേത് അംഗത്തെക്കാൾ നേരിട്ടുള്ള അനുഭവവും അറിവും ഉള്ള ആളാണ് ടിജെ വിനോദ്. ഈ മാലിന്യ മല രണ്ടുകൊല്ലം കൊണ്ട് ഉണ്ടായിട്ടുള്ളതല്ല എന്ന് നമുക്കെല്ലാവർക്കും അറിയാം. ഇത് കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷം കൊണ്ട് രൂപപ്പെട്ടു വന്നിട്ടുള്ള ഒന്നാണ്. ആ മാലിന്യ മല രൂപപ്പെട്ടത് കൊച്ചി കോർപ്പറേഷനിലെ മാലിന്യം മാത്രം വന്നതുകൊണ്ടല്ല. സാർ കൊച്ചി കോർപ്പറേഷന് ചുറ്റുമുള്ള ഏഴ് നഗരസഭകളിലെ മാലിന്യം അവിടെ കൊണ്ടുപോയി തള്ളാൻ തീരുമാനിച്ചത് ഏത് നഗരസഭയുടെ ഏത് ഭരണത്തിൻറെ കാലത്താണ് എന്ന് പറഞ്ഞു ഞാൻ നിങ്ങളെ കുത്താൻ ആഗ്രഹിക്കുന്നില്ല.

ആലുവ നഗരസഭയിൽ നിന്നുള്ള മാലിന്യവും ഇവിടെ കൊണ്ടുവന്ന് തള്ളുകയാണ്. നേരത്തെ അങ്ങനെ ആയിരുന്നില്ല. ഇങ്ങനെ ചുറ്റുമുള്ള നഗരസഭകളിലെ മാലിന്യം കൂടി അവിടെ നിക്ഷേപിക്കുന്ന സ്ഥിതി ഉണ്ടായതുകൊണ്ടാണ് വലിയ തോതിലുള്ള മാലിന്യ മല രൂപപ്പെട്ടത് എന്ന് ടിജെ വിനോദിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം മിണ്ടാതിരിക്കുന്നത്. അദ്ദേഹത്തിന് നന്നായിട്ട് അത് അറിയാം.

ആരോഗ്യമന്ത്രി പറഞ്ഞ കണക്ക് 859 പേർ പേർ അവിടെ ചികിത്സ തേടി എന്നാണ്. അതിൽ ഇപ്പോൾ ഐപിയിൽ പതിനേഴ് പേരെ ഉള്ളൂ. കൊച്ചിയിലെ ജനസംഖ്യ എട്ട് ലക്ഷമാണ്. എട്ട് ലക്ഷം പേരിൽ എണ്ണൂറ്റി എൺപത്തി ഒൻപത് പേരെ അത് ബാധിച്ചിട്ടുണ്ട്. അത് ഗൗരവമായിട്ട് തന്നെ ഞങ്ങള് കാണുന്നു. അതിനുള്ള നടപടിയാണ് ഇവിടെ ആരോഗ്യമന്ത്രി സ്വീകരിച്ചത്. ഈ സാഹചര്യത്തെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു. അതുകൊണ്ട് കൂടിയാണ് ഐപി പേഷ്യൻ്റിന്റെ എണ്ണം നമുക്ക് പതിനേഴിൽ നിയന്ത്രിക്കാൻ കഴിഞ്ഞത്.

കൊച്ചിയിലെ എയർ ക്വാളിറ്റി ഈ ദിവസങ്ങളിൽ ഏറ്റവും മോശമായത് ഏഴാം തീയതിയാണ്. അത് 259 പിപിഎം ആണ്. അന്ന് തീപിടുത്തമില്ലാത്ത ഡൽഹിയിലെ എയർ ക്വാളിറ്റി 238 ആണ് എന്നോർക്കണം. അപ്പോഴാണ് ഡൽഹിയിൽ നിന്ന് കേരളത്തിലെത്തിയ ചിലര്. ഞാൻ പേര് പറയുന്നില്ല. ഇവിടെ വന്നിട്ട് ഐ കാണ്ട് ബീത്ത് എന്ന് പറയുന്നത്. ഡൽഹിയിൽ നിന്ന് കേരളത്തിലെത്തിയ ചില നേതാക്കന്മാർ, മന്ത്രിമാർ ഒക്കെ പറയുകയാണ്. അവർക്ക് ശ്വാസം മുട്ടുന്നു.

ഇന്നലെ ഒരു ടെലിവിഷൻ ചാനൽ കൊടുത്ത വാർത്ത ഞാൻ പറയാം. കൊച്ചിയിലെ വായു മോശം അവസ്ഥയിൽ, ഡൽഹിയേക്കാൾ മോശമായി. എന്താണ് വസ്തുത? ഇത് നമ്മള് നിങ്ങളും മനസ്സിലാക്കേണ്ടതാണ്. നിങ്ങളെ കെണിയിലാക്കുന്നത് ഇങ്ങനെ വ്യാജവാർത്തകളാണ്. കൊച്ചിയിലേത് നാലിലൊന്ന് മെച്ചപ്പെട്ട നിലയിലാണ്. ഇന്നലെ അപ്പോഴും ഇത് കൊടുക്കുന്നു. അതിനർത്ഥം എന്താണ് സാർ? മിക്കവാറും മാധ്യമങ്ങൾ തീ ഇല്ലാതെ തന്നെ പുക ഉണ്ടാക്കാൻ വിദഗ്ധരായിട്ടുള്ള ആളുകളാണ്. തീ തന്നെ വേണമെന്നില്ല. അവര് പുക ഉണ്ടാക്കി കൊണ്ടേയിരിക്കും. എല്ലാ ദിവസവും ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. പക്ഷേ ഇവർക്ക് ചില മാധ്യമങ്ങളുടെ താല്പര്യം എന്താ? തീ അണഞ്ഞാലും പുകയും പുകമറയും അടങ്ങാൻ പാടില്ല എന്നതാണ്. ആ താൽപര്യം വെച്ച് ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ കൊടുത്തുകൊണ്ടിരിക്കുകയാണ്.

Post Top Ad