കൊല്ലം• ചടയമംഗലത്ത് 17 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് ശല്യം ചെയ്തതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി.അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പരീക്ഷാക്കാലത്ത് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്താണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആണ്‍സുഹൃത്തുമായി പെണ്‍കുട്ടി അടുപ്പത്തിലായത്. ഇയാള്‍ പെൺകുട്ടിക്ക് ഫോണ്‍ വാങ്ങി നൽകിയിരുന്നു. പെണ്‍കുട്ടിയെ വീട്ടുകാർ പലപ്രാവശ്യം വിലക്കിയിട്ടും ആണ്‍സുഹൃത്ത് ശല്യം ചെയ്തു. പെണ്‍കുട്ടിയെ പിന്നീട് കട്ടപ്പനയിലെ ബന്ധു വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.ആണ്‍സുഹൃത്ത് തിങ്കളാഴ്ച പെണ്‍കുട്ടിയുമായി വഴിയിൽനിന്ന് സംസാരിക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതിനു ശേഷമാണ് തൂങ്ങിമരിച്ചതെന്നാണ് ആക്ഷേപം. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Tuesday, 14 March 2023
Home
Unlabelled
ആണ്‍സുഹൃത്ത് ശല്യം ചെയ്തു; 17കാരി തൂങ്ങിമരിച്ച നിലയില്‍: ദുരൂഹതയെന്ന് ബന്ധുക്കള്‍
ആണ്‍സുഹൃത്ത് ശല്യം ചെയ്തു; 17കാരി തൂങ്ങിമരിച്ച നിലയില്‍: ദുരൂഹതയെന്ന് ബന്ധുക്കള്‍

About Weonelive
We One Kerala