ആറളം ജനമൈത്രി പോലിസും വീർപ്പാട് തപസ്യ ചാരിറ്റബിൾ ട്രസ്റ്റും ജീവകാരുണ്യഫണ്ട് ശേഖരാണർത്ഥം സംഘടിപ്പിക്കുന്ന എട്ടാമത് ഉത്തര മേഖല വോളിബോൾ ടൂർണ്ണമെന്റ് മാർച്ച് 19 മുതൽ 21 വരെ വീർപ്പാട് തപസ്യ ഫ്‌ളഡ്ലിറ്റ് ഗ്രൗണ്ടിൽ നടക്കും. ഉത്തര മേഖല വിഭാഗത്തിൽ യുവധാര പട്ടാനൂർ , ചങ്ക്സ് ചെടിക്കുളം , ടാസ്ക് മക്രേരി , സെന്റ് ആന്റണീസ് കോളേജ് ഇരിട്ടി തുടങ്ങിയ പ്രമുഖ ടീമുകൾ പങ്കെടുക്കും. വിവിധ ടീമുകൾക്കായി ദേശീയ , അന്തർദേശീയ താരങ്ങൾ കളത്തിലിറങ്ങും. പ്രാദേശിക വിഭാഗത്തിൽ തപസ്യ വീർപ്പാട് , ജിമ്മി ജോർജ് അക്കാദമി പേരാവൂർ സ്പാർട്ടൻ കരിക്കോട്ടക്കരി, ക്രസന്റ് പാലോട്ടുപള്ളി തുടങ്ങിയ ടീമുകളും പങ്കെടുക്കുന്നു . ടൂർണ്ണമെന്റ് മാർച്ച് 19 ന് 7 മണിക്ക് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യൻ ഉപഹാരസമർപ്പണം നടത്തും. വിശിഷ്ടാതിഥികളായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ, ആറളം പോലീസ് ഇൻസ്പെക്ടർ അരുൺ ദാസ് തുടങ്ങി , നിരവധി സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും . എല്ലാദിവസവും രാത്രി 7 മണിക്ക് മത്സരം ആരംഭിക്കും
Saturday, 18 March 2023
വോളിബോൾ ടൂർണ്ണമെന്റ് നാളെ : മാർച്ച് 19 മുതൽ 21 വരെ

Tags
# . NEWS kannur kerala

About Weonelive
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala