എസ് വൈ എസ് ശ്രീകണ്ഠപുരം സോൺ യൂത്ത് പാർലമെൻറ് മാർച്ച് 19ന് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 15 March 2023

എസ് വൈ എസ് ശ്രീകണ്ഠപുരം സോൺ യൂത്ത് പാർലമെൻറ് മാർച്ച് 19ന്


ശ്രീകണ്ടാപുരം: "സാമൂഹിക വികസനം, സാംസ്കാരിക നിക്ഷേപം" എന്ന ശീർഷകത്തിൽ എസ് വൈ എസ് നടത്തുന്ന ശ്രീകണ്ഠപുരം സോൺ യൂത്ത് പാർലമെന്റ് മാർച്ച് 19ന് ഇരിക്കൂറിൽ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സെഷൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജന.സെക്രട്ടറി അബ്ദുൽ ഹക്കീം സഅദി ഉദ്ഘാടനം ചെയ്യും. സോൺ പ്രസിഡണ്ട് ഷറഫുദ്ദീൻ ബാഖവി അധ്യക്ഷത വഹിക്കും. വിവിധ സെഷനുകളിലായി പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം,കൃഷി, തൊഴിൽ, സംരംഭകത്വം, സാമൂഹിക വികസനം, ഇരിക്കൂറിന്റെ സാംസ്കാരിക പാരമ്പര്യം, വികസന കാഴ്ചപ്പാടുകൾ, സ്ത്രീ ശാക്തീകരണവും ലിബറൽ മോഡേണിറ്റിയും തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ജില്ലാ പഞ്ചായത്ത് അംഗം എൻ പി ശ്രീധരൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ്, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് അംഗം കെ ടി നസീർ,സയ്യിദ് സഅദ് തങ്ങൾ ഇരിക്കൂർ,എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ, സജീർ ബുഖാരി, കാസിം ഇരിക്കൂർ, അബ്ദുൽ അസീസ് മാസ്റ്റർ ഇരിക്കൂർ, മഹ്മൂദ് മാസ്റ്റർ, ഇസ്മായിൽ മിസ്ബാഹി ചെറുമോത്ത്, അബ്ദുൽ ഹക്കീം സഖാഫി അരിയിൽ, അബ്ദുറഷീദ് സഖാഫി മെരുവമ്പായി, സാദിഖ് സഖാഫി പെരുന്താട്ടിരി, മുഹമ്മദ് പറവൂർ, നിസാർ അതിരകം,അബ്ദുസത്താര്‍ അഹ്സനി, പ്രഭാകരൻ മലപ്പട്ടം, ലത്തീഫ് നാലാങ്കേരി, മുസ്തഫ കെ ചാലോട്, കെ പി എ റഹീം മുസ്ലിയാർ, അഹമ്മദ് ഫിറോസ് സഅദി,വിസി താജുദ്ദീൻ മൗലവി, സയ്യിദ് ഹാഷിം ജൗഹരി, ഫീഖ് സിദ്ദീഖി,എസ് മുഹമ്മദ് സഈദ് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിക്കും. പത്രസമ്മേളനത്തിൽ ഇസ്മായിൽ കെ, ഷറഫുദ്ദീൻ സി എച്ച്, ഷറഫുദ്ദീൻ ബാഖവി, മുസ്തഫ ചാലോട് സംബന്ധിച്ചു.

Post Top Ad