കൊച്ചി: മുവാറ്റുപുഴയിൽ പട്ടാപ്പകൽ സ്ത്രീയെ പൂട്ടിയിട്ട് 20,000 രൂപയും 20 പവനും മോഷ്ടിച്ചു. ഇന്ന് രാവിലെ 11 മണിയോടെ കളരിക്കൽ മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഹനന്റെ ബന്ധുവായ പത്മിനിയെ ബാത്ത് റൂമിൽ പൂട്ടിയിട്ടാണ് മോഷണം നടത്തിയത്.മുറി വൃത്തിയാക്കിക്കൊണ്ടിരുന്ന പത്മിനിയെ പുറകിൽനിന്ന് കടന്നുപിടിച്ച് വായിൽ തുണി തിരുകി ബാത്ത്‌റൂമിൽ അടയ്ക്കുകയായിരുന്നു. മോഷ്ടാവ് സ്ഥലംവിട്ട ശേഷം വാതിൽതുറന്ന് പുറത്തിറങ്ങിയ പത്മിനി തന്നെയാണ് മോഷണവിവരം നാട്ടുകാരെ അറിയിച്ചത്. മുവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെ വിവരങ്ങൾ ശേഖരിച്ചു.
Wednesday, 1 March 2023
Home
Unlabelled
മുവാറ്റുപുഴയിൽ പട്ടാപ്പകൽ സ്ത്രീയെ പൂട്ടിയിട്ട് 20,000 രൂപയും 20 പവനും മോഷ്ടിച്ചു
മുവാറ്റുപുഴയിൽ പട്ടാപ്പകൽ സ്ത്രീയെ പൂട്ടിയിട്ട് 20,000 രൂപയും 20 പവനും മോഷ്ടിച്ചു

About Weonelive
We One Kerala