ന്യൂഡൽഹി: 2004-ൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 64-കാരനെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. കൊലപാകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ 19 വർഷത്തിന് ശേഷമാണ് പിടികൂടുന്നത്. ഹരിയാണയിലെ പഞ്ചകുള സ്വദേശിയായ നരേന്ദ്രയാണ് അറസ്റ്റിലായത്.ഡൽഹി പശ്ചിംവിഹാർ മേഖലയിലുള്ള യുവതിയെ ആണ് ഇയാൾ 2004-ൽ കൊലപ്പെടുത്തിയത്. ആകാശവാണിയിൽ ജോലി ചെയ്തിരുന്ന ഇയാളുടെ സുഹൃത്തിന്റെ രണ്ടാം ഭാര്യയാണ് നരേന്ദ്രൻ കൊലപ്പെടുത്തിയ യുവതിയെന്ന് പോലീസ് പറഞ്ഞു.2004 ഓഗസ്റ്റ് 27-നാണ് ഒരു ഫ്ളാറ്റിൽ യുവതി കൊല്ലപ്പെട്ട വിവരം പോലീസിന് ലഭിക്കുന്നത്. പ്രവീണ എന്ന് പേരുള്ള 35-കാരിയാണ് മരിച്ചത്. സഞ്ജയ് ഗാന്ധി ആശുപത്രിയിൽ യുവതിയെ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.കഴുത്ത് ഞെരിച്ചതിന്റേയും കാലിലും നെഞ്ചിലും പോറലേറ്റതിന്റേയും പാടുകൾ മൃതദേഹത്തിലുണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, ഒരു യുവാവ് ഫാള്റ്റിൽ എത്തിയതായി പോലീസ് കണ്ടെത്തി. 11-കാരനായ സഹായി ഈ സമയം യുവതിയുടെ ഫ്ളാറ്റിൽ ഉണ്ടായിരുന്നു. അറിയുന്ന ആളാണെന്നും കടത്തിവിട്ടോളൂവെന്നും യുവതി 11-കാരനോട് പറഞ്ഞു. തുടർന്ന് സാധനങ്ങൾ കൊണ്ടുവരാൻ 11-കാരനെ മാർക്കറ്റിലേക്ക് അയച്ചു. കുറച്ച് സമയത്തിന് ശേഷം ഈ കുട്ടി തിരിച്ചെത്തിയപ്പോൾ യുവാവ് ഫ്ളാറ്റിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടു, അകത്തേക്ക് എത്തി നോക്കിയപ്പോൾ യുവതി കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്നതും കണ്ടു.മരിച്ച യുവതിയുടെ ഭർത്താവ് ഗുൽഷാനിന് ആദ്യ ഭാര്യയിൽ രണ്ട് ആൺ മക്കളും ഒരു മകളും ഉണ്ട്. പ്രവീണയുമായുള്ള വിവാഹത്തിന് മുമ്പേ ഇതിലൊരു മകൻ കാനഡയിലേക്ക് പോയിരുന്നു. സംഭവ സമയത്ത് മറ്റു രണ്ടു മക്കൾ സ്കൂളിലായിരുന്നു.അന്വേഷണത്തിന് ശേഷം ഡൽഹി വിഷ്ണു ഗാർഡനിൽ താമസിക്കുന്ന നരേന്ദ്രയാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. പോലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും നരേന്ദ്ര കുടുംബത്തോടൊപ്പം മുങ്ങിയിരുന്നു.1997-വരെ ഗുൽഷാനും നരേന്ദ്രയും ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത്. സുഹൃത്തുക്കളുമായിരുന്നു. ഏഴ് വർഷത്തിന് ശേഷം ഒരു വിവാഹത്തിൽ വെച്ച് ഗുൽഷാനെ കണ്ടു. അവിടെ വെച്ച് ഗുൽഷാനിന്റെ രണ്ടാം ഭാര്യയേയും നരേന്ദ്ര കണ്ടു. തുടർന്ന് ഈ സ്ത്രീയുമായി അടുക്കാൻ നരേന്ദ്ര പദ്ധതികൾ ആസൂത്രണം ചെയ്തു.സംഭവ ദിവസം പശ്ചിമ വിഹാറിലെ പ്രവീണയുടെ വീട്ടിലെത്തിയ നരേന്ദ്ര അവരെ വശീകരിക്കാൻ ശ്രമിച്ചു. എതിർക്കുകയും തനിക്കെതിരെ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ അയാൾ അവളുടെ കഴുത്തിൽ വസ്ത്രം ചുറ്റി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം നരേന്ദ്ര കുടുംബത്തോടൊപ്പം ആദ്യം ജമ്മു കശ്മീരിലേക്കാണ് പോയത്. അവിടെ നിന്ന് ലുധിയാനയിലേക്കും പിന്നീട് മറ്റിടങ്ങളിലും താമസിച്ചുവരവെയാണ് പോലീസ് പിടിയിലാകുന്നത്.
Saturday, 11 March 2023
Home
Unlabelled
2004-ൽ സുഹൃത്തിന്റെ ഭാര്യയെ കൊലപ്പെടുത്തി; 19 വർഷത്തിന് ശേഷം പ്രതി പിടിയിലായി
2004-ൽ സുഹൃത്തിന്റെ ഭാര്യയെ കൊലപ്പെടുത്തി; 19 വർഷത്തിന് ശേഷം പ്രതി പിടിയിലായി

About Weonelive
We One Kerala