ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ വിധി മാര്‍ച്ച് 20 ന് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 15 March 2023

ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ വിധി മാര്‍ച്ച് 20 ന്



കണ്ണൂര്‍: ഷുഹൈബ് വധകേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജിയിൽ ഈ മാസം 20 ന് വിധി പറയും. ഹരജിയിൽ തലശ്ശേരി സെഷൻസ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി.ഷുഹൈബ് വധക്കേസിൽ കോടതിയുടെ ജാമ്യ വ്യവസ്ഥകൾ ആകാശ് തില്ലങ്കേരി ലംഘിച്ചെന്ന് ചൂണ്ടികാട്ടി പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷവും ആകാശ് തില്ലങ്കേരി ക്രമിനൽ കുറ്റകൃത്യങ്ങളിൽ പങ്കാളിയായെന്നും സ്വർണ്ണക്കള്ളക്കടത്ത് കേസിലടക്കം അന്വേഷണം നേരിടുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.ക്വട്ടേഷൻ പ്രവർത്തനുവുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വത്തെ സോഷ്യൽ മീഡിയയിലൂടെ ആകാശ് തില്ലങ്കേരി പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. നിലവിൽ കാപ്പാ കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുകയാണ് ആകാശ് തില്ലങ്കേരി. ഫെബ്രുവരി 27ന് രാത്രിയാണ് ആകാശിനെയും ജിജോയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തിന് ശേഷമാണ് ഇവരെ ജയിൽ മാറ്റുന്നത്.

Post Top Ad