ഒറ്റയാളുടെ വാട്ടർ ചാർജ് കുടിശിക 2.15 കോടി; 2 സിപിഎം ഓഫിസുകളുടേത് 17.81 ലക്ഷം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 17 March 2023

ഒറ്റയാളുടെ വാട്ടർ ചാർജ് കുടിശിക 2.15 കോടി; 2 സിപിഎം ഓഫിസുകളുടേത് 17.81 ലക്ഷം




 തിരുവനന്തപുരം• ശുദ്ധജലം ഉപയോഗിച്ചതിന് തിരുവനന്തപുരം കലക്ടറേറ്റിനു സമീപം താമസിക്കുന്ന വ്യക്തി കുടിശിക വരുത്തിയത് 2.15 കോടി രൂപ. രണ്ടു സിപിഎം ഓഫിസുകളിൽ വെള്ളം ഉപയോഗിച്ചതിന് ജല അതോറിറ്റിക്കു നൽകാനുള്ളത് 17.81 ലക്ഷം. പ്രമുഖ ആശുപത്രികൾ, റിസോർട്ടുകൾ, ആരാധനാലയങ്ങൾ, ഹോട്ടലുകൾ, തടിമില്ലുകൾ തുടങ്ങിയവ നൽകേണ്ടത് ലക്ഷങ്ങൾ. ജലവിഭവ മന്ത്രിയുടെ തന്നെ കീഴിലുള്ള ജലസേചന വിഭാഗത്തിന്റെ 89 ഓഫിസുകൾ അടയ്ക്കാനുള്ളത് 70,53,975 രൂപ.സംസ്ഥാനത്ത് വാട്ടർ ചാർജ് കുടിശിക വരുത്തിയ ഗാർഹികേതര–വ്യാവസായിക കണക‍്ഷനുകളുടെ പട്ടികയിലാണ് ഈ വിവരങ്ങൾ. 10 വർഷത്തിലേറെ കുടിശിക വരുത്തിയ‍വരാണ് ഭൂരിഭാഗവും. ഗാർഹികേതര– വ്യാവസായിക വിഭാഗത്തിലെ കുടിശിക (സർക്കാർ ഇതര കുടിശിക)118.79 കോടി രൂപയാണ്.കുടിശിക വരുത്തിയ സ്വകാര്യ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ ജല അതോറിറ്റി പുറത്തു വിട്ടിട്ടില്ല. 1956 ലെ കമ്പനി നിയമ പ്രകാരം ‍റജിസ്റ്റർ ചെയ്ത കമ്പനികളെ ജലഅതോറിറ്റിയുടെ ബില്ലിങ് സോഫ്റ്റ്‌വെയറിൽ പ്രത്യേകമായി രേഖപ്പെടുത്താത്തതിനാലാണ് ഇതെന്നാണ് വിശദീകരണം. ആം‍നസ്റ്റി പദ്ധതി പ്രകാരം ഇളവ് അനുവദിച്ചിട്ടും ഗാർഹികേതര–വ്യാവസായിക ഉപയോക്താക്കളിൽ ഭൂരിഭാഗവും പണം അടച്ചിട്ടില്ല.ഇടുക്കി വണ്ടിപ്പെരിയാർ മഞ്ചുമ‍ലയിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് സെക്രട്ടറി (കൺസ്യൂമർ നമ്പർ വിപിആർ/118/എൻ) 12,47,163 ലക്ഷം രൂപയും കോട്ടയം സിപിഎം ഏരി‍യ കമ്മിറ്റി ഓഫിസ് (കൺസ്യൂമർ നമ്പർ എം15/270എൻ) 5,33,907 രൂപയും കുടിശിക ഇനത്തിൽ നൽകാനുണ്ടെന്നു ജലഅതോറിറ്റി പറയുന്നു.

Post Top Ad