കോട്ടയം • നഗരത്തിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാൻ ലോകബാങ്ക് 22.5 കോടി രൂപയുടെ സഹായം നൽകും. സഹായം സ്വീകരിക്കുന്നതിനു ഭരണാനുമതി ലഭിച്ചു. അടുത്ത സാമ്പത്തികവർഷം തുക ലഭിക്കും. ഇതിൽ അഞ്ചരക്കോടി വടവാതൂർ ഡംപിങ് യാഡിലെ മാലിന്യനീക്കത്തിന് ഉപയോഗിക്കും.ഈ പദ്ധതിക്കു ശുചിത്വമിഷൻ ഒന്നരക്കോടിയും നൽകും. ഈ സാമ്പത്തികവർഷം ഒരു കോടി ചെലവഴിച്ച് 8000 മെട്രിക് ക്യൂബ് മാലിന്യം നീക്കം ചെയ്യുന്നുണ്ട്. ബാക്കി വരുന്ന മാലിന്യം നീക്കം ചെയ്തു യാഡിനെ മനോഹരമാക്കി മാറ്റുന്നതിനാണു ലോകബാങ്കിന്റെയും ശുചിത്വമിഷന്റെയും തുകകൾ ചേർത്ത് 7 കോടിയുടെ പദ്ധതി തയാറാക്കുന്നത്. നഗരസഭാപരിധിയിൽ കാലങ്ങളായി മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കാനാണ് അഞ്ചരക്കോടിക്കു ശേഷം ലോകബാങ്കിന്റെ സഹായത്തുകയിൽ വരുന്ന 17 കോടി ഉപയോഗിക്കുക.
Thursday, 16 March 2023
Home
Unlabelled
കോട്ടയത്തെ മാലിന്യം നീക്കാൻ ലോകബാങ്കിന്റെ 22.5 കോടി
കോട്ടയത്തെ മാലിന്യം നീക്കാൻ ലോകബാങ്കിന്റെ 22.5 കോടി

About Weonelive
We One Kerala