ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒഡിഷ സ്വദേശിക്ക് 27 വർഷം കഠിനതടവും പിഴയും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 14 March 2023

ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒഡിഷ സ്വദേശിക്ക് 27 വർഷം കഠിനതടവും പിഴയും

 


പരപ്പനങ്ങാടി: മലപ്പുറത്ത് ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒഡിഷ സ്വദേശിക്ക് 27 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു കോടതി.ഒഡിഷയിലെ നവരംഗ്പുർ സ്വദേശിയായ ഹേമദാർ ചലാന (24) യാണ് പ്രതി. രണ്ട് വകുപ്പുകളിലായി തിരൂർ പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.കർണാടകക്കാരിയായ പെൺകുട്ടി മാതാപിതാക്കളോടെപ്പം 2021 ജൂണിൽ വള്ളിക്കുന്ന് കൊടക്കാടുള്ള ക്വാർട്ടേഴ്സിൽ താമസിക്കുമ്പോഴാണ് സംഭവം. സമീപത്ത് താമസിച്ചിരുന്ന പ്രതി അശ്ലീല വീഡിയോ കാണിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറയാതിരിക്കാനായി കുട്ടിയെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയതതായി പൊലീസ് പറഞ്ഞു.

പിഴ അടയ്ക്കുന്ന പക്ഷം അതിൽ ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാൻ കോടതി വിധിച്ചു. തിരൂർ പ്രത്യേക അതിവേഗ കോടതി ജഡ്ജി സിആർ ദിനേശ് ആണ് ശിക്ഷ വിധിച്ചത്.പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ഹണി കെ ദാസ്, താനൂർ ഡിവൈഎസ്പി ആയിരുന്ന എംഐ ഷാജി എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. ആയിഷ പി ജമാൽ, അഡ്വ. അശ്വിനി കുമാർ എന്നിവർ ഹാജരായി. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.


Post Top Ad