വയനാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എം.എസ്.എഫ് പാനലിൽ മത്സരിക്കുന്ന യു.യു.സി സ്ഥാനാർഥിക്ക് ഭീഷണിയെന്ന് പരാതി.എസ്.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറി ജിഷ്ണു ഭീഷണിപ്പെടുത്തിയെന്ന് കാട്ടി വിദ്യാർഥി കൽപ്പറ്റ പൊലീസിൽ പരാതി നൽകി.മുട്ടിൽ ഡബ്ല്യു.എം.ഒ. കോളജ് ഒന്നാം വർഷ എം.എസ്.ഡബ്ല്യു വിദ്യാർഥി സൈനുൽ ആബിദാണ് പരാതി നൽകിയത്. പാലക്കാട് സ്വദേശിയാണ് സൈനുല്‍ ആബിദ്. ഭീഷണിയുടെ ശബ്ദരേഖയും വിദ്യാർഥി പുറത്തുവിട്ടു. വോട്ടഭ്യർഥിച്ച വിദ്യാർഥിയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മത്സരത്തിൽ നിന്ന് പിൻമാറണമെന്നും വിദ്യാർഥികളോട് വോട്ടഭ്യർഥിച്ചാൽ വീട്ടിൽ കയറി അടിക്കുമെന്നും ശബ്ദരേഖയിലുണ്ട്.വോട്ടവകാശമുള്ള മറ്റു വിദ്യാർത്ഥികളെ വിളിക്കുന്നതുമായി ബന്ധപ്പെട്ടാണ് എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറി എന്ന് പരിചയപ്പെടുത്തി വിളിക്കുന്നത്. ഇനി ആരെയെങ്കിലും വിളിച്ചാൽ വീട്ടിൽ കയറി അടിക്കുമെന്നും കൈയും കാലും വെട്ടുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
Tuesday, 14 March 2023
Home
Unlabelled
യു.യു.സി സ്ഥാനാർഥിക്ക് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ വധഭീഷണിയെന്ന് പരാതി; ശബ്ദരേഖ പുറത്ത്
യു.യു.സി സ്ഥാനാർഥിക്ക് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ വധഭീഷണിയെന്ന് പരാതി; ശബ്ദരേഖ പുറത്ത്

About Weonelive
We One Kerala