ദുബൈ: ദുബൈയിൽ കാണാതായ കോഴിക്കോട് സ്വദേശിയെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെ.എസ്.എം.ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്രൻ (52) ആണ് മരിച്ചത്. ഇദ്ദേഹത്തെ ഫെബ്രുവരി 17 മുതൽ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തി അന്വേഷണത്തിലാണ് ഇദ്ദേഹത്തെ താമസസ്ഥലത്തെ കുളിമുറിയിൽ മരിച്ചതായി കണ്ടെത്തിയത്.ഖത്തറിലായിരുന്ന സഞ്ജയ് അടുത്തിടെയാണ് സന്ദർശക വിസയിൽ ദുബൈയിൽ എത്തിയത്. ബർദുബൈയിലെ ഐ.ടി സ്ഥാപനത്തിൽ ബിസിനസ് ഡവലപ്മെന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു. ദുബൈയിൽ മറ്റ് ബന്ധുക്കളില്ലാത്തതിനാൽ നാട്ടിൽനിന്ന് സഹോദരി സന്ധ്യയും ഭർത്താവ് വേണുഗോപാലും ബുധനാഴ്ച ദുബൈയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.പിതാവ്: പരേതനായ രാമചന്ദ്രൻ മേനോൻ. മാതാവ്: പരേതയായ ഉമ മേനോൻ. അവിവാഹിതനാണ്. സംസ്കാരം ദുബൈയിൽ.
Wednesday, 1 March 2023
Home
Unlabelled
ദുബൈയിൽ കാണാതായ കോഴിക്കോട് സ്വദേശി ശുചിമുറിയിൽ മരിച്ച നിലയിൽ
ദുബൈയിൽ കാണാതായ കോഴിക്കോട് സ്വദേശി ശുചിമുറിയിൽ മരിച്ച നിലയിൽ

About Weonelive
We One Kerala