ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാമ്പുകളും മറ്റ് ക്ഷുദ്രജീവികളും മാളങ്ങള്‍വിട്ട് ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദ്ദേശവുമായി വനംവകുപ്പ്. കൊടും ചൂട് കാരണം മാളങ്ങൾ വിട്ട് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇഴഞ്ഞെത്തുന്ന പാമ്പുകൾ വീടുകളിൽ കയറിക്കൂടാനുള്ള സാധ്യത മുൻനിർത്തിയാണ് അതീവ ജാഗ്രതയ്ക്കുള്ള നിര്‍ദേശം. ചൂട് കൂടിയ സാഹചര്യത്തിൽ പാമ്പുകളുടെ സാന്നിധ്യം വര്‍ധിച്ചതായാണ് വനംവകുപ്പിന്‍റെ വിലയിരുത്തല്‍. പ്രളയത്തിന് ശേഷം വനമേഖലയില്‍ മാത്രമുണ്ടായിരുന്ന ഒട്ടേറെ പാമ്പുകളെ നാട്ടിന്‍പുറങ്ങള്‍ കാണുന്നതായും പറയുന്നു. പ്രളയത്തില്‍ ഇവ ഒഴുകിയെത്തിയതാകാമെന്നാണ് നിഗമനം. പ്രളയത്തില്‍ പുഴയോരത്തെയും സമീപത്തെ കുറ്റിക്കാടുകളിലെയും മാളങ്ങളും വലിയതോതില്‍ അടഞ്ഞുപോയിരുന്നു. മൂര്‍ഖന്‍, അണലി, രാജവെമ്പാല, വെള്ളിക്കെട്ടന്‍ എന്നിവയ്ക്കൊപ്പം പെരുമ്പാമ്പുകളുടെ സാന്നിധ്യവും നാട്ടില്‍ ഉയര്‍ന്നെന്നാണ് വനംവകുപ്പിന്‍റെ കണക്കുകള്‍. 2021 ജനുവരി ഒന്ന് മുതല്‍ 2022 ഡിസംബര്‍ വരെ ജില്ലയില്‍നിന്ന് 1635 പാമ്പുകളെയാണ് വനംവകുപ്പ് പിടികൂടിയത്. ചേര ഒഴികെയുള്ളവയെ പിന്നീട് കാട്ടില്‍ വിടും. സംസ്ഥാനത്ത് മൊത്തം 15,325 പാമ്പുകളെയാണ് പിടികൂടി കാട്ടിലയച്ചത്. ഇതില്‍ 137 രാജവെമ്പാലയും ഉള്‍പ്പെടും.
Tuesday, 14 March 2023
പാമ്പുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ; ജാഗ്രത നിര്‍ദ്ദേശവുമായി വനംവകുപ്പ്

Tags
# . NEWS kannur kerala

About Weonelive
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala