മലയാളി വിദ്യാർഥികളോട് അക്രമം: മധ്യപ്രദേശ് മന്ത്രിക്ക് മന്ത്രി ഡോ. ബിന്ദു കത്തയച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Tuesday, 14 March 2023

മലയാളി വിദ്യാർഥികളോട് അക്രമം: മധ്യപ്രദേശ് മന്ത്രിക്ക് മന്ത്രി ഡോ. ബിന്ദു കത്തയച്ചു


 ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റിയിൽ മലയാളി വിദ്യാർഥികളോട് അതിക്രമം നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ മാതൃകാപരമായ നടപടിയുണ്ടാകണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. സർവകലാശാലാ ക്യാമ്പസിനുള്ളിലെ നിയന്ത്രിത പ്രദേശത്തുള്ള കുടിവെള്ള ടാങ്കിൽ കയറിയതിനാണ് കുട്ടികളെ കയ്യേറ്റം ചെയ്തത്. കുട്ടികൾ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണെങ്കിലും അവരെ ശാരീരികമായി ആക്രമിക്കുന്നതിന് ഒരിക്കലും ന്യായീകരണമല്ലെന്ന് മന്ത്രി ഡോ.മോഹൻ യാദവിനയച്ച കത്തിൽ മന്ത്രി ബിന്ദു പറഞ്ഞു. സംഭവത്തിനു പിന്നിലെ വംശീയ-വിഭാഗീയ മനസ് ഒരിക്കലും പൊറുപ്പിച്ചുകൂടാത്തതാണ്. മാനുഷികമൂല്യങ്ങളുടെയും ലിബറൽ തത്ത്വങ്ങളുടെയും വിളക്കുമാടമായി പ്രവർത്തിക്കേണ്ട സർവ്വകലാശാലാ ക്യാമ്പസിൽ ഇങ്ങനെയൊരു ഹീനപ്രവൃത്തി ഒരുതരത്തിലും ഉണ്ടായിക്കൂടാ.നീചമായ ഈ അക്രമപ്രവൃത്തിക്ക് രാജ്യത്തെ ഒരു നിയമത്തിന്റെയും അംഗീകാരമില്ലെന്നും മന്ത്രി ബിന്ദു ഓർമ്മിപ്പിച്ചു. മധ്യപദേശ് സർക്കാർ ഒരിക്കലും അതിനു കൂട്ടുനിൽക്കില്ലെന്നു കരുതുന്നു. ക്യാമ്പസിലെ കേരളീയ വിദ്യാർഥി സമൂഹത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനു പ്രത്യേക പരിഗണന നൽകണം - മന്ത്രി ആ‍‍ർ. ബിന്ദു അഭ്യർഥിച്ചു

.


 

Post Top Ad