പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിലായി. തൃശ്ശൂർ കൂർക്കഞ്ചേരി സോമിൽ റോഡിൽ സ്വദേശി അറക്കൽ വീട്ടിൽ 21 വയസ്സുള്ള ആസാഫ് ആണ് പിടിയിലായത്. നെടുപുഴ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.രണ്ടു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. പത്താം ക്ലാസ്സ് മുതൽ പ്രണയം നടിച്ച് കൂടെ കൊണ്ടുനടന്ന പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ച് ഗർഭിണി ആക്കിയത്. തുടർന്ന്, തൃശ്ശൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മാസം തികയാതെ പെൺകുട്ടി പ്രസവിച്ചു. എന്നിട്ടും വീണ്ടും പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി ഇക്കാര്യം പറഞ്ഞ് വീണ്ടും പീഡനം ആവർത്തിക്കുകയായിരുന്നു.ഇതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. നെടുപുഴ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ. രാംകുമാർ, സിവിൽ പോലീസ് ഓഫിസർമാരായ ശ്രീജിത്ത്, ധനേഷ്, വനിതാ സിവിൽ പോലീസ് ഓഫീസർ ജാൻസി, ജയന്തി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Wednesday, 1 March 2023
Home
Unlabelled
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ

About Weonelive
We One Kerala