കോഴിക്കോട് നാദാപുരത്ത് സ്വകാര്യ ബസ് ജീവനക്കാർ യാത്രക്കാരനെ മർദിച്ചെന്ന് പരാതി. കക്കം വെള്ളി സ്വദേശി പുരുഷു (61) പൊലീസിൽ പരാതി നൽകി. തലശേരി- നാദാപുരം റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് മർദിച്ചതെന്നാണ് പരാതി. ചില്ലറ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് മർദിച്ചതെന്ന് യാത്രക്കാർ പറഞ്ഞു.അതേസമയം കൊല്ലം പുനലൂരിൽ നഗതാഗത തടസ്സമുണ്ടായതിനെ തുടർന്ന് നടുറോഡിൽ യുവാവിന് ക്രൂര മർദ്ദനം. സംഭവത്തിൽ രണ്ട് പേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം പുനലൂർ പത്തനാപുരം പാതയിൽ ആലിമുക്കിന് സമീപം ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.ഗതാഗത തടസം സ്യഷ്ടിച്ച വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവിനെ രണ്ടംഗ സംഘം നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. പ്രദേശവാസികൾ ഇത് തടയാൻ ശ്രമച്ചെങ്കിലും അക്രമികൾ കൂട്ടാക്കിയില്ല.
Saturday, 18 March 2023
Home
Unlabelled
ചില്ലറ നൽകിയില്ല; സ്വകാര്യ ബസ് ജീവനക്കാർ യാത്രക്കാരനെ മർദിച്ചെന്ന് പരാതി
ചില്ലറ നൽകിയില്ല; സ്വകാര്യ ബസ് ജീവനക്കാർ യാത്രക്കാരനെ മർദിച്ചെന്ന് പരാതി

About Weonelive
We One Kerala