പോപ്പുലർ ഫ്രണ്ട് കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Friday, 17 March 2023

പോപ്പുലർ ഫ്രണ്ട് കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു



കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചി എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 59 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കരമന അഷ്‌റഫ് മൗലവിയാണ് ഒന്നാംപ്രതി.ഇതരമതസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ജനങ്ങൾക്കിടയിൽ മതസ്പർദ്ധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാനായിരുന്നു ഇവരുടെ നീക്കമെന്നും കുറ്റപത്രത്തിൽ പറയുന്നു. മുസ്‌ലിം യുവാക്കൾക്കിടയിൽ ആയുധപരിശീലനം നടത്തിയെന്നും 2047ൽ ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചതെന്നും ഇതിനായി ധനസമാഹരണം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.ഭീകരസംഘടനയായ ഐ.എസിന്റെ പിന്തുണയോടെ രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കാനായിരുന്നു ശ്രമം. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നവരെ ഉൻമൂലനം ചെയ്യാൻ പി.എഫ്.ഐ പദ്ധതിയിട്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

Post Top Ad