ഭൂമി ഇടപാട് കേസ്: കർദിനാൾ ജോര്‍ജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് വിമതവിഭാഗം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 17 March 2023

ഭൂമി ഇടപാട് കേസ്: കർദിനാൾ ജോര്‍ജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് വിമതവിഭാഗം




 കൊച്ചി: ഭൂമി ഇടപാട് കേസിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം ശക്തമാക്കി വിമതവിഭാഗം. കര്‍ദിനാള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിമതവിഭാഗം വിശ്വാസികൾ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചു. എന്നാല്‍, സുപ്രിംകോടതി ഉത്തരവ് തിരിച്ചടിയല്ലെന്നാണ് കർദിനാൾ അനുകൂല വിഭാഗത്തിന്‍റെ നിലപാട്.സിറോ മലബാര്‍ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്നലെ തള്ളിയിരുന്നു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ആവശ്യം തള്ളിയതോടെ കര്‍ദിനാളിനെതിരായ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് വിമത വിഭാഗം. ഭൂമിയിടപാട് കേസിൽ അഞ്ചുവര്‍ഷം നീണ്ട പോരാട്ടത്തിനു ഫലംകണ്ടു തുടങ്ങിയെന്നാണ് വിമതരുടെ അവകാശവാദം.സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിമത വിഭാഗം വിശ്വാസികള്‍ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തിനു മുന്നിലെത്തി കര്‍ദിനാളിനെതിരെ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. കര്‍ദിനാള്‍ രാജിവച്ച് വിചാരണ നേരിടണമെന്നാണ് ആവശ്യം. എന്നാല്‍, മാർ ജോർജ് ആലഞ്ചേരി കർദിനാൾ സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്നാണ് സിറോ  മലബാർ സഭയുടെ നിലപാട്.

Post Top Ad