തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ സംഘർഷത്തിൽ കക്ഷി നേതാക്കളുടെ യോഗം വിളിക്കും. സ്പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ യോഗത്തിലാണ് തീരുമാനം. നിയമസഭ നടന്ന പ്രതിഷേധത്തിൽ പൊലീസിൽ പരാതി നൽകുന്നതിൽ തീരുമാനമായില്ല. പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചതിനാൽ ഇന്ന് ചേരേണ്ട കാര്യോപദേശക സമിതി യോഗം നടന്നില്ല.നിയമസഭ പിരിഞ്ഞതിന് ശേഷം സ്പീക്കറുടെ ചേംബറിൽ മുഖ്യമന്ത്രി സ്പീക്കറുമായി കൂടികാഴ്ച നടത്തിയിരുന്നു. സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ അഡീഷണൽ ചീഫ് മാർഷൽ ഉൾപ്പെടെ എട്ട് നിയമസഭാ ജീവനക്കാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴഞ്ഞുവീണ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫും ചികിത്സയിലാണ്. സനീഷ് കുമാറിനെ കാണുന്നതിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജനറൽ ആശുപത്രിയിലെത്തി.
Wednesday, 15 March 2023
Home
Unlabelled
നിയമസഭാ മന്ദിരത്തിലെ സംഘർഷം; കക്ഷി നേതാക്കളുടെ യോഗം വിളിക്കും
നിയമസഭാ മന്ദിരത്തിലെ സംഘർഷം; കക്ഷി നേതാക്കളുടെ യോഗം വിളിക്കും

About Weonelive
We One Kerala