അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Thursday, 16 March 2023

അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു


 പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് പട്ടുവത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍,  ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന  അധ്യാപക തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, കണക്ക്, ഫിസിക്കല്‍ എജുക്കേഷന്‍, മ്യൂസിക്ക്, എം സി ആര്‍ ടി എന്നീ വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കണക്ക്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, കൊമേഴ്‌സ് എന്നീ വിഷയങ്ങളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുമാണ് ഒഴിവുകള്‍.
നിയമനം താല്‍ക്കാലികവും 2024 മാര്‍ച്ച് 31 വരെയോ, സ്ഥിരാധ്യാപകര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെയോ ആയിരിക്കും.  കരാര്‍ കാലാവധിയില്‍ യോഗ്യതാ പ്രമാണങ്ങളുടെ അസ്സല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കണം.  റസിഡന്‍ഷ്യല്‍ സ്‌കൂളായതിനാല്‍ സ്‌കൂളിലെ കുട്ടികളോടൊപ്പം ഹോസ്റ്റലില്‍ താമസിച്ച് പഠിപ്പിക്കുന്നതിനും അവരുടെ അച്ചടക്ക കാര്യങ്ങളില്‍ ശ്രദ്ധിക്കാനും അധ്യയന സമയത്തിനു പുറമെയുള്ള സമയങ്ങളില്‍ വിദ്യാര്‍ഥികളുടെ പഠന- പഠനേതര പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുക്കാനും സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.  താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഏപ്രില്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ ഐ ടി ഡി പി ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700357, 0460 2203020.



Post Top Ad