തൃശൂർ• പീഡനക്കേസിലെ ഇരയോട് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ ജാമ്യമില്ലാക്കേസ്. തൃശൂര്‍ ചാവക്കാട് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. കെ.ആര്‍.രജിത് കുമാറിനെതിരെയാണ് കേസെടുത്തത്. യുവതി നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.മറ്റൊരു കോടതിയിലെ പീഡനക്കേസിലെ പ്രതികള്‍ക്കു വേണ്ടി രജിത് കുമാര്‍ ഇടപെട്ടെന്നാണ് ആക്ഷേപം. കേസിലെ പ്രോസിക്യൂട്ടറെന്ന വ്യാജേനയാണു യുവതിയെ സമീപിച്ചത്. നാലു വകുപ്പുകള്‍ പ്രകാരാണ് ചാവക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ആരോപണങ്ങള്‍ ശരിയാണോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
Monday, 13 March 2023
Home
Unlabelled
ഇരയോട് പീഡനക്കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം; പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ കേസ്
ഇരയോട് പീഡനക്കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം; പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ കേസ്

About Weonelive
We One Kerala