ഇരിക്കൂർ ബ്ലോക്കിലെ വിവിധ പദ്ധതികൾ വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Sunday, 19 March 2023

ഇരിക്കൂർ ബ്ലോക്കിലെ വിവിധ പദ്ധതികൾ വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തു


ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്  ജനകീയസൂത്രണം 2022-2023 വർഷത്തിന്റെ ഭാഗമായി  നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രിപി രാജീവ് ഉദ്ഘാടനം ചെയ്തു. അഡ്വ. സജീവ് ജോസഫ് എം എൽ എ  അധ്യക്ഷത വഹിച്ചു. കനിവ് പദ്ധതി, എ സി മിനി കോൺഫറൻസ് ഹാൾ നവീകരണം, പ്രധാന മന്ത്രി ആവാസ് യോജനയുടെ താക്കോൽ ദാനം, നവീകരിച്ച ഭരണസമിതി ഹാൾ ഉദ്ഘാടനം, ഭിന്നശേഷിക്കാർക്ക് അഞ്ച് മുച്ചക്ര  വാഹന വിതരണം, ബ്ലോക്ക് പഞ്ചായത്ത് അനുബന്ധ സ്ഥാപനങ്ങളുടെ  ഉദ്ഘാടനം, ബ്ലോക്ക് പഞ്ചായത്ത് ഈ വർഷം ടാറിങ് നിർവഹിച്ച 14 റോഡുകളുടെ ഉദ്ഘാടനം, ലഹരി വിരുദ്ധ ക്യാമ്പയിൻ സ്റ്റാറ്റസ് വീഡിയോ പ്രകാശനം, ഇരിക്കൂർ ഫാം ടൂറിസം -സർക്യുട്ടിന്റെ ഭാഗമായി ടൂറിസം വീഡിയോ പ്രകാശനം, ഹരിത കർമ്മ സേനഗങ്ങളെ  ആദരിക്കൽ   എന്നിവ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് ,വൈസ് പ്രസിഡന്റ് ലിസി ഒ എസ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ ബേബി തോലാനി, പി കെ മുനീർ, കെ പി രേഷ്മ, ബിഡിഒ ആർ അബു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബി.ഷംസുദ്ദീൻ, സാജു സേവ്യർ, നസിയത്ത് ടി.സി, കെ.പി രമണി, റെജി പി.പി, അജിത എം.വി, പി.സി. ഷാജി, ടെസ്സി ഇമ്മാനുവേൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം യാസറ സി.വി.എൻ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

Post Top Ad