ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള അന്താരാഷ്ട്ര ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. റഷ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആയുധം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. സ്വീഡന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ഐപിആര്‍ഐ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇന്ത്യ മുന്നിലാണെന്ന കണക്കുകള്‍.1993 മുതല്‍ ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യയാണ് മുന്നില്‍. പാകിസ്താനും ചൈനയുമായുള്ള ഇന്ത്യയുടെ സംഘര്‍ഷാവസ്ഥയാണ് രാജ്യത്തേക്ക് കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാനുണ്ടായ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കാലയളവില്‍ പാകിസ്താന് നടത്തിയ ആയുധ ഇറക്കുമതിയുടെ 77 ശതമാനവും ചൈനയില്‍ നിന്നായിരുന്നു.