മുംബൈ • ലണ്ടനിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കുകയും സഹയാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്ത യുവാവിനെ മുംബൈ വിമാനത്താവള സുരക്ഷാ ജീവനക്കാർ കസ്റ്റഡിയിലെടുത്തു. എയർ ഇന്ത്യ ജീവനക്കാരുടെ പരാതിയിൽ യുഎസ് പൗരനായ രമാകാന്തിന് (37) എതിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുമുണ്ട്.വിമാനത്തിന്റെ ശുചിമുറിയിൽ പുകവലിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പുക ഉയർന്നതിനെ തുടർന്ന് അലാം മുഴങ്ങിയപ്പോൾ വിമാന ജീവനക്കാർ യാത്രക്കാരനിൽ നിന്നു സിഗരറ്റ് തട്ടിമാറ്റി കെടുത്തി. ഗുരുതരമായ കുറ്റമാണെന്ന് ധരിപ്പിക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാരോട് കയർത്തു. സഹയാത്രികരോടും മോശമായി പെരുമാറിയെന്നും ബലം പ്രയോഗിച്ച് സീറ്റിൽ എത്തിക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാനും ശ്രമിച്ചെന്നും പരാതിയിലുണ്ട്. വിമാനം മുംബൈയിൽ എത്തിയ ഉടൻ രമാകാന്തിനെ സുരക്ഷാ ജീവനക്കാർക്ക് കൈമാറി.
Sunday, 12 March 2023
Home
Unlabelled
വിമാനത്തിൽ പുകവലിച്ചു, സഹയാത്രക്കാരോട് മോശമായി പെരുമാറി; യുവാവ് കസ്റ്റഡിയിൽ
വിമാനത്തിൽ പുകവലിച്ചു, സഹയാത്രക്കാരോട് മോശമായി പെരുമാറി; യുവാവ് കസ്റ്റഡിയിൽ

About Weonelive
We One Kerala