ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വി ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകൾ മാറ്റിവയ്ക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. നിലവിൽ യാതൊരു പ്രശ്‌നങ്ങളുമില്ലാതെയാണ് പരീക്ഷകൾ നടക്കുന്നത്. ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള പരീക്ഷകൾ ആരംഭിക്കാൻ പോകുന്നു. ഇപ്പോൾ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരാതിയോ ബുദ്ധിമുട്ടോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
Saturday, 11 March 2023
Home
Unlabelled
കൊച്ചിയിൽ പരീക്ഷകൾ സുഖമമായി നടക്കുന്നു, വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ട: വി ശിവൻകുട്ടി
കൊച്ചിയിൽ പരീക്ഷകൾ സുഖമമായി നടക്കുന്നു, വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ട: വി ശിവൻകുട്ടി

About Weonelive
We One Kerala