യു.എ.ഇ: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി എം എ യൂസഫലി. സമൂഹമാധ്യമങ്ങളിൽ ആളുകൾ പറയുന്നത് ലുലുവിനെയും തന്നെയും ബാധിക്കില്ല. ആരോപണങ്ങൾക്കെതിരെ ധൈര്യപൂർവ്വം മുന്നോട്ട് പോകുമെന്നും യൂസഫലി ദുബൈയിൽ പറഞ്ഞു.ലൈഫ് മിഷൻ അഴിമതി കേസിൽ ഇഡി സമൻസ് അയച്ചോ എന്ന ചോദ്യത്തിനു ദുബെയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു എം.എ യൂസുഫലി. സമൻസ് സംബന്ധിച്ച കാര്യങ്ങൾ വാർത്ത നൽകിയവരോടു ചോദിക്കണം.സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നവർക്കൊന്നും താൻ മറുപടി പറയുന്നില്ലെന്ന് വ്യക്തമാക്കിയ യൂസുഫലി, നിയമപരമായിനേരിടേണ്ടതുണ്ടങ്കിൽ അത് ലുലു ലീഗൽവിഭാഗം പരിശോധിക്കുമെന്നും വ്യക്തമാക്കി. ബിസിനസിലും ജീവകാരുണ്യ രംഗത്തും കൂടുതൽ ഊന്നൽ നൽകി മുന്നോട്ടു പോകുമെന്നും യൂസഫലി പറഞ്ഞു.
Tuesday, 14 March 2023
Home
Unlabelled
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് എം.എ യൂസുഫലി
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് എം.എ യൂസുഫലി

About Weonelive
We One Kerala