ഡൽഹി മദ്യനയ അഴിമതി കേസിൽ കെ. കവിതയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടുള്ള ഇഡിയുടെ നോട്ടീസിന് പിന്നാലെ തിരക്കിട്ട കൂടിയാലോചനകളുമായി ബിആർഎസ്. നിയമവിദഗ്ദ്ധരുമായി കവിത ചർച്ച നടത്തി. ഹർജി സുപ്രിം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ല എന്നാണ് കവിതയുടെ നിലപാട്. ഹാജരാകാൻ വീണ്ടും ഇഡി നോട്ടീസ് അയച്ചത് തള്ളിയ പശ്ചാത്തലത്തിലാണ് വീണ്ടും നിയമോപദേശം തേടിയത്.ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് ഉണ്ടാകുമോ എന്ന ആശങ്ക ബിആർഎസിന് ഉണ്ട്. മുതിർന്ന നേതാക്കളോട് ഡൽഹിയിലെത്താൻ കഴിഞ്ഞ ദിവസം തന്നെ പാർട്ടി നിർദ്ദേശം നൽകിയിരുന്നു. അറസ്റ്റ് ഉണ്ടാകുകയാണെങ്കിൽ രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് ബിആർഎസിന്റെ തീരുമാനം. തിങ്കളാഴ്ച കവിത ഇഡിക്ക് മുൻപിൽ ഹാജരാകുന്നതിന് മുൻപായി പരമാവധി പ്രവർത്തകരെ ഡൽഹിയിലെത്തിക്കാൻ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
Thursday, 16 March 2023
Home
Unlabelled
ഡൽഹി മദ്യനയ അഴിമതി കേസ്: ഇഡി നോട്ടീസിൽ നിയമോപദേശം തേടി കെ. കവിത
ഡൽഹി മദ്യനയ അഴിമതി കേസ്: ഇഡി നോട്ടീസിൽ നിയമോപദേശം തേടി കെ. കവിത

About Weonelive
We One Kerala