കൊല്ലം അഞ്ചലിൽ താലൂക്ക് സർവേയർ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായി. പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാലാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ കൊല്ലം വിജിലൻസിന്റെ പിടിയിലായത്. അറസ്റ്റിലായ മനോജ് ലാൽ ജോയിന്റ് കൗൺസിൽ അഞ്ചൽ മേഖലാ സെക്രട്ടറി ആണ്. കരവാളൂർ സ്വദേശിയുടെ വസ്തു അളന്നു തിട്ടപെടുത്തുന്നതുമായി ബന്ധപ്പെട്ട് 5000 രൂപ കൈക്കൂലി സർവ്വേയറായ മനോജ് ലാൽ ആവശ്യപ്പെടുകൈയിരുന്നു. ഇതിനെ തുടർന്ന് പരാതിക്കാരൻ വിജിലൻസിന് പരാതി നൽകി തുടർന്ന് വിജിലൻ നൽകിയ പണം അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു വെച്ചു പരാതിക്കാരൻ കൈമാറുന്നതിനിടയിലാണ് പിടിയിലായത്. 2000 രൂപ മനോജ്‌ലാലിനു പരാതിക്കാരൻ കൈമാറുന്നതിനിടയിൽ കാത്തു നിന്ന വിജിലൻസ് സംഘം മനോജിനെ പിടികൂടുകയായിരുന്നു. വിജിലൻസ് പണം പിടിച്ചെടുക്കുകയും മനോജ് ലാലിന്റെ അറസ്റ്റ് രേഖപെടുത്തുകയും ചെയ്തു.കൊല്ലം വിജിലൻസ് ഡിവൈഎസ്പി അബ്ദുൽവഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മനോജ് ലാലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മനോജ് ലാൽ ജോയിന്റ് കൗൺസിൽ അഞ്ചൽ മേഖലാ സെക്രട്ടറി ആണ്.
Friday, 17 March 2023
Home
Unlabelled
കൊല്ലം അഞ്ചലിൽ താലൂക്ക് സർവേയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ
കൊല്ലം അഞ്ചലിൽ താലൂക്ക് സർവേയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

About Weonelive
We One Kerala