ചെന്നൈ• തന്നെ ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവതി അറസ്റ്റിൽ. തമിഴ്നാട്ടിലെ ഈറോഡിൽ ശനിയാഴ്ചയാണ് സംഭവം. ഈറോഡ് വർണാപുരം സ്വദേശിയായ കാർത്തിയാണ് ആക്രമണത്തിന് ഇരയായത്. ഇയാളുടെ ബന്ധു കൂടിയായ മീനാദേവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കാർത്തി മീനാദേവിയുമായി പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതായും പൊലീസ് പറയുന്നു. എന്നാൽ മറ്റൊരു പെൺകുട്ടിയെ കാർത്തി വിവാഹം ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കായി. ശനിയാഴ്ച കാർത്തി മീനാദേവിയെ കാണാൻ എത്തിയിരുന്നു. തുടർന്ന് ഇരുവരും വാഗ്വാദത്തിൽ ഏർപ്പെടുകയും മീനാദേവി തിളച്ച എണ്ണ കാർത്തിയുടെ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു.കയ്യും മുഖവും പൊള്ളിയ കാർത്തി നിലത്തേക്കു വീണു. തുടർന്ന് ഇയാളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് മീനാദേവിയെ അറസ്റ്റ് ചെയ്തു.
Sunday, 12 March 2023
Home
Unlabelled
മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് കാമുകി; അറസ്റ്റ്
മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് കാമുകി; അറസ്റ്റ്

About Weonelive
We One Kerala