ജിദ്ദ• മലപ്പുറം തുവ്വൂർ വലിയട്ട സ്വദേശി അബ്ദുൽ മുനീറി (39)നെ ജിദ്ദയിലെ റുവൈസിലുള്ള താമസസ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാളെ (ഞായർ) ഫൈനൽ എക്സിറ്റിൽ നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.16 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദയിൽ ഒരു കമ്പനിയിൽ ഓഫിസ് ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഇദ്ദേഹത്തിന് കുറച്ചു കാലമായി കടുത്ത തലവേദന ഉണ്ടാവാറുണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം ജിദ്ദ മഹ്ജർ കിങ് അബ്ദുൽഅസീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ അരീക്കൻ കോയയുടെയും മുരിയെങ്ങലത്ത് ആമിനയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: ദിൽന (12), ദിയ ഫാത്തിമ (രണ്ടര).
Saturday, 18 March 2023
Home
Unlabelled
നാളെ നാട്ടിലേക്കു മടങ്ങാനിരുന്ന മലയാളി സൗദിയിലെ താമസസ്ഥലത്തു തൂങ്ങി മരിച്ചനിലയിൽ
നാളെ നാട്ടിലേക്കു മടങ്ങാനിരുന്ന മലയാളി സൗദിയിലെ താമസസ്ഥലത്തു തൂങ്ങി മരിച്ചനിലയിൽ

About Weonelive
We One Kerala