കോൺഗ്രസ് പുനഃസംഘടന; വിയോജിപ്പ് പരസ്യമാക്കിയ നേതാക്കളുമായി ഇന്ന് ചർച്ച - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 17 March 2023

കോൺഗ്രസ് പുനഃസംഘടന; വിയോജിപ്പ് പരസ്യമാക്കിയ നേതാക്കളുമായി ഇന്ന് ചർച്ച

 


കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിയോജിപ്പ് പരസ്യമാക്കിയ നേതാക്കളുമായി കോഴിക്കോട് ഡിസിസി ഇന്ന് ചർച്ചനടത്തും. എംപിമാരായ കെ മുരളീധരൻ, എംകെ രാഘവൻ എന്നിവരുമായാണ് ചർച്ച. കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെകെ എബ്രഹാം, പിഎം നിയാസ് എന്നിവരാണ് ചർച്ച നടത്തുന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇവരോട് കൂടിയലോചന നടത്തിയില്ലെന്ന പരിഭവം എംപിമാർ പങ്കുവച്ചിരുന്നു. ഇവർ പരസ്യ പ്രസ്താവന നടത്തിയത് വിവാദമാവുകയും ചെയ്തു. ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെത്തിയ മുല്ലപ്പള്ളിയുമായി കെ. പ്രവീൺ കുമാർ ആദ്യഘട്ട ചർച്ച നടത്തി. ഇന്നലെ മുല്ലപ്പള്ളിയുമായി വീണ്ടും പ്രവീൺ കുമാർ ചർച്ച നടത്തി. പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നേരത്തെ മുല്ലപ്പള്ളി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 35 ഭാരവാഹികളുടെ സ്ഥാനത്തേക്ക് 46 പേരുടെയും 26 ബ്ലോക്ക് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് 63 ആളുകളുടെയും പേരുകളാണ് പട്ടികയിലുള്ളത്.

Post Top Ad